Diabetes: പ്രമേഹം നിയന്ത്രിക്കുന്നതിന് ​ഗ്ലൈസെമിക് അളവ് ​കുറഞ്ഞ ഈ പഴങ്ങൾ കഴിക്കാം

Diabetes Control Tips: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് വളരെ അപകടകരമാണ്. പ്രമേഹം നിയന്ത്രിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 09:43 AM IST
  • നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കുക എന്നതിനർത്ഥം നിങ്ങൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കുക എന്നല്ല
  • പഴങ്ങൾ നിങ്ങളുടെ പ്രമേഹ ഡയറ്റിന്റെ ഭാഗമാക്കാം
  • പ്രത്യേകിച്ച് ഗ്ലൈസെമിക് സൂചിക കുറവുള്ള പഴങ്ങൾ കഴിക്കാം
Diabetes: പ്രമേഹം നിയന്ത്രിക്കുന്നതിന് ​ഗ്ലൈസെമിക് അളവ് ​കുറഞ്ഞ ഈ പഴങ്ങൾ കഴിക്കാം

നമ്മുടെ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ, അല്ലെങ്കിൽ ശരിയായി ഇൻസുലിൻ ഉപയോ​ഗിക്കാൻ സാധിക്കാതെ വരുമ്പോൾ (ടൈപ്പ് 1 പ്രമേഹം) ഉണ്ടാകുന്നു. ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ശരീരത്തിന് സാധിക്കാതെ വരുമ്പോൾ (ടൈപ്പ് 2 പ്രമേഹം) ഉണ്ടാകുന്നു. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് വളരെ അപകടകരമാണ്.

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എത്ര വേഗത്തിൽ സ്വാധീനിക്കുമെന്നത് ഗ്ലൈസെമിക് സൂചിക (ജിഐ) സൂചിപ്പിക്കുന്നു. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. പ്രമേഹ നിയന്ത്രണത്തിനായി കഴിക്കേണ്ട ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴങ്ങൾ ഇതാ.

ALSO READ: Lemon For Hair care: താരൻ അകറ്റാൻ നാരങ്ങ ഫലപ്രദമാണോ? അറിയാം ഇക്കാര്യങ്ങൾ

'പഴങ്ങൾ പ്രമേഹരോഗികൾക്ക് സുരക്ഷിതമല്ലെന്നും നിങ്ങളുടെ എച്ച്ബിഎ 1 സി ഉയർത്തിയേക്കാമെന്നും ധരിച്ചിരിക്കുന്നത് തെറ്റാണെന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര പറയുന്നു. നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കുക എന്നതിനർത്ഥം നിങ്ങൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കുക എന്നല്ല. പഴങ്ങൾ നിങ്ങളുടെ പ്രമേഹ ഡയറ്റിന്റെ ഭാഗമാക്കാം. പ്രത്യേകിച്ച് ഗ്ലൈസെമിക് സൂചിക കുറവുള്ള പഴങ്ങൾ കഴിക്കാം. അതുകൊണ്ട്, പ്രമേഹമുള്ളവർക്ക് കഴിക്കാൻ ഏതൊക്കെ പഴങ്ങളാണ് ഏറ്റവും അനുയോജ്യമെന്ന് നോക്കാം.'

ഗ്ലൈസെമിക് അളവ് കുറഞ്ഞ പഴങ്ങൾ:

ചെറി: ചെറിക്ക് ഗ്ലൈസെമിക് സൂചിക 20 മാത്രമേയുള്ളൂ. എന്നാൽ, പോഷകങ്ങളാൽ സമ്പന്നമാണ്. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ചെറി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിനും ഹൃദയത്തിനും നല്ലതാണ്.

ഓറഞ്ച്: ഓറഞ്ചിന്റെ ഗ്ലൈസെമിക് ഇൻഡക്‌സ് 40 ആണ്. വിറ്റാമിൻ സി വർധിപ്പിക്കുന്നതിന് പുറമേ, ഓറഞ്ച് ധാരാളം നാരുകളും ശരീരത്തിന് പ്രധാനം ചെയ്യുന്നു.

ALSO READ: Vegan Diet: വീ​ഗൻ ഡയറ്റിലേക്ക് മാറാൻ തീരുമാനിച്ചോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ട്രോബെറി: ബെറിപ്പഴങ്ങൾ പ്രമേഹമുള്ളവർക്ക് നല്ലതാണ്. കാരണം മറ്റ് പഴങ്ങളേക്കാൾ പഞ്ചസാരയുടെ അളവ് ബെറിപ്പഴങ്ങളിൽ കുറവാണ്. സ്ട്രോബെറിക്ക് 41 ജിഐ ഉണ്ട്. ഒരു ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ: 39 ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ആപ്പിൾ ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്ന പഴവർ​ഗമാണ്. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും  ആപ്പിൾ മികച്ചതാണ്.

പിയേഴ്‌സ്: ഫൈബർ നിറഞ്ഞ പിയേഴ്‌സ് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. പിയേഴ്സിന് 38 ജിഐ ഉണ്ട്. ശരീരത്തിന് ആവശ്യമായ പ്രതിദിന നാരിന്റെ 20 ശതമാനത്തിലധികം ഇതിൽ അടങ്ങിയിരിക്കുന്നു. പ്രമേഹമുള്ളവർക്ക് ഈ പഴം അനുയോജ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News