Glowing Skin: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ജെൽ മുഖത്ത് പുരട്ടുക, ചര്‍മ്മം വെട്ടിത്തിളങ്ങും

Aloe Vera For Glowing Skin: ചർമ്മത്തിന് എല്ലാ വിധത്തിലും ഗുണം ചെയ്യുന്ന നിരവധി ആയുർവേദ ഗുണങ്ങളുള്ള കറ്റാര്‍വാഴ വാങ്ങാൻ നിങ്ങൾ വിപണിയിൽ പോകേണ്ടതില്ല, ഈ ചെടി വീട്ടിൽ ഒരു ചട്ടിയിൽ എളുപ്പത്തിൽ വളർത്താം. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 01:35 PM IST
  • ചര്‍മ്മ സൗന്ദര്യത്തിനും ഉത്തമമാണ് കറ്റാര്‍വാഴ. വേനൽക്കാലത്ത് സൂര്യന്‍റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍.
Glowing Skin: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ജെൽ മുഖത്ത് പുരട്ടുക, ചര്‍മ്മം വെട്ടിത്തിളങ്ങും

Aloe Vera For Glowing Skin: ഇന്ന് സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആളുകള്‍ ഏറെ പ്രാധാന്യം നല്‍കാറുണ്ട്. ഇതിനായി ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് കറ്റാ‌ര്‍വാഴ. നിരവധി ഗുണങ്ങള്‍ ഉള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ എന്ന് തന്നെ പറയാം. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന് പറയുന്നതില്‍ തെറ്റില്ല. 

Also Read:  Fist Diet and Weight Loss: വ്യായാമമില്ലാതെ പൊണ്ണത്തടി കുറയ്ക്കാം!! ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ 

കറ്റാര്‍വാഴ ജ്യൂസ് ആന്‍റി ഓക്‌സിഡന്‍റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം അകറ്റുന്നതിനും കരളിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് ഏറെ സഹായിക്കും.

Alo Read:  Indian Gooseberry Benefits: ദിവസവും കഴിയ്ക്കാം നെല്ലിക്ക, ശരീരഭാരം കുറയ്ക്കാം, യൗവനം നിലനിര്‍ത്താം

 

സമൃദ്ധമായ മുടിയ്ക്ക് ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്ക്കാം. ഇത് ചൊറിച്ചില്‍ ഒഴിവാക്കി മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. ഇതിലടങ്ങിയിരിയ്ക്കുന്ന വിറ്റാമിനുകളും ഫോളിക് ആസിഡും മുടി കൊഴിച്ചില്‍ തടയുകയും  മുടിയെ പരിപാലിയ്ക്കുകയും കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. 

അതേസമയം, ചര്‍മ്മ സൗന്ദര്യത്തിനും ഉത്തമമാണ് കറ്റാര്‍വാഴ. വേനൽക്കാലത്ത് സൂര്യന്‍റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍. 

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും ഉത്തമാണ് കറ്റാര്‍വാഴ ജെല്‍. കറ്റാർ വാഴ ജെല്‍ ദിവസവും ഉയോഗിക്കുന്നത് വഴി ബോളിവുഡ് സെലിബ്രിറ്റികളെപ്പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാന്‍ സാധിക്കും!!  

ചർമ്മത്തിന് എല്ലാ വിധത്തിലും ഗുണം ചെയ്യുന്ന നിരവധി ആയുർവേദ ഗുണങ്ങളുള്ള കറ്റാര്‍വാഴ വാങ്ങാൻ നിങ്ങൾ വിപണിയിൽ പോകേണ്ടതില്ല, ഈ ചെടി വീട്ടിൽ ഒരു ചട്ടിയിൽ എളുപ്പത്തിൽ വളർത്താം. ഇത് നമ്മുടെ ചർമ്മത്തിന് എങ്ങനെ ഗുണം ചെയ്യും എന്ന് നോക്കാം.

കറ്റാർ വാഴ ജെല്ലിന്‍റെ ഗുണങ്ങൾ അറിയാം  

1. ചർമ്മകോശങ്ങൾ നന്നാക്കും 

രാത്രി ഉറങ്ങാൻ പോകുമ്പോള്‍ അല്പം കറ്റാർവാഴ ജെൽ മുഖത്തും കഴുത്തിലും പുരട്ടുക, ഇങ്ങനെ ചെയ്യുന്നതുവഴി കേടായ ചർമ്മം വേഗത്തിൽ നന്നാകും. ഇത് നിർജീവ ചർമ്മത്തിന് ജീവൻ നൽകുന്നു. കറ്റാർവാഴ ഒരു പ്രകൃതിദത്ത ഔഷധമായി പ്രവർത്തിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

2. ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം
 
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ പ്രായമാകുമെന്ന തോന്നലുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ, ചുളിവുകള്‍ മാറ്റി ചര്‍മ്മം മൃദുവാക്കാന്‍ കറ്റാര്‍വാഴ ഏറെ സഹായകമാണ്. കറ്റാർ വാഴ ജെല്‍ ദിവസവും ഉപയോഗിക്കുന്നത് വഴി ഈ പ്രശ്നത്തില്‍ നിന്ന് മോചനം ലഭിക്കും.  

3. മുഖത്ത് അത്ഭുതകരമായ തിളക്കം ഉണ്ടാകും 

രാത്രിയിൽ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി ഉറങ്ങുകയും രാവിലെ ഉണർന്ന് ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്താൽ മുഖത്തിന് അത്ഭുതകരമായ തിളക്കം ലഭിക്കും. ഇതിനായി കറ്റാർ വാഴ ജെല്‍ സ്ഥിരമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News