Hair Care: നല്ല കട്ടിയുള്ള ഇടതൂർന്ന മുടിക്ക് കറ്റാർവാഴയ്ക്കൊപ്പം ഈ ചേരുവകളും ചേർക്കു

Aloe Vera for Hair: കറ്റാർ വാഴയിൽ തൈര് മിക്‌സ് ചെയ്ത് മുടിയിൽ പുരട്ടുന്നത് മുടികൊഴിച്ചിലും താരനും തടയാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 11:39 AM IST
  • കറ്റാർ വാഴ ഉള്ളി നീരിൽ പുരട്ടുന്നത് പല വിധത്തിൽ ഗുണം ചെയ്യും.
  • കറ്റാർ വാഴ തേങ്ങാപ്പാലിൽ കലർത്തി പുരട്ടുന്നത് മുടിയെ കണ്ടീഷൻ ചെയ്യും.
Hair Care: നല്ല കട്ടിയുള്ള ഇടതൂർന്ന മുടിക്ക് കറ്റാർവാഴയ്ക്കൊപ്പം ഈ ചേരുവകളും ചേർക്കു

നല്ല മനേഹരമായ മുടി ഭൂരിഭാ​ഗം ആളുകളും ആ​ഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ ഇന്നത്തെ മാറിയ ജീവിതരീതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതും മുടിയുടെ ആരോ​ഗ്യത്തെയാണ്. ഇതിന് പ്രകൃതി ദത്തമായ രീതിയൽ പ്രതിവിധി കാണാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ കറ്റാർവാഴ നല്ലൊരു ഓപ്ഷനാണ്. കറ്റാർ വാഴ ജെല്ലിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിങ്ങളുടെ മുടിക്ക് പൂർണ്ണമായ പോഷണം നൽകാൻ സഹായിക്കുന്നു. കറ്റാർ വാഴ മുടിയിൽ പുരട്ടുന്നത് താരൻ വരൾച്ച എന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഈ കറ്റാർവാഴ എങ്ങനെ ഏറ്റവും കൂടുതൽ പ്രയോജനങ്ങൾ എങ്ങനെ നേടാമെന്ന് നമുക്ക് ഇവിടെ നോക്കാം.

കറ്റാര് വാഴയും തൈരും 

കറ്റാര് വാഴയും തൈരും ചേര്ന്ന മിശ്രിതം മുടിക്ക് ഏറെ ഗുണം ചെയ്യും. കറ്റാർ വാഴയിൽ തൈര് മിക്‌സ് ചെയ്ത് മുടിയിൽ പുരട്ടുന്നത് മുടികൊഴിച്ചിലും താരനും തടയാൻ സഹായിക്കും. ഇത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും മുടിക്ക് നീളവും കട്ടിയുള്ളതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. 

ALSO READ: കരളിന്റെ ആരോ​ഗ്യത്തിന് പപ്പായ; ഇങ്ങനെ കഴിക്കൂ

ഇതിനായി രണ്ട് സ്പൂണ് കറ്റാര് വാഴ ജെല് എടുത്ത് അതില് രണ്ട് സ്പൂണ് തൈര് കലർത്തി പേസ്റ്റ് രൂപത്തിലാക്കണം. ഇതിന് ശേഷം ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് മുടി നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം.

കറ്റാർ വാഴയും തേങ്ങാപ്പാലും

കറ്റാർ വാഴ തേങ്ങാപ്പാലിൽ കലർത്തി പുരട്ടുന്നത് മുടിയെ കണ്ടീഷൻ ചെയ്യും. തലയോട്ടിയുടെയും മുടിയുടെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇതിനായി ഒരു പാത്രത്തിൽ 4 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ, 4 ടേബിൾസ്പൂൺ തേങ്ങാപ്പാൽ, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ തലയിൽ മസാജ് ചെയ്യുക. ഏകദേശം അരമണിക്കൂറോളം വെച്ച ശേഷം കഴുകി കളയുക.

കറ്റാർ വാഴയും ഉള്ളി നീരും

കറ്റാർ വാഴ ഉള്ളി നീരിൽ പുരട്ടുന്നത് പല വിധത്തിൽ ഗുണം ചെയ്യും. ഈ മിശ്രിതം മുടി കൊഴിച്ചിൽ തടയാനും മുടി വീണ്ടും വളരാനും സഹായിക്കുന്നു.

ഏകദേശം 3-4 വലിയ ഉള്ളി എടുത്ത് അവയുടെ നീര് എടുക്കുക. ശേഷം ആ ജ്യൂസിൽ കറ്റാർ വാഴ ജെൽ ചേർത്ത് നന്നായി ഇളക്കുക. ഏകദേശം ഒരു മണിക്കൂറോളം വെച്ച ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News