Crime News: സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട കേസിൽ മൂന്നു പേർ പിടിയിൽ!

Crime News: കുലശേഖരമംഗലം സ്വദേശി ജഗന്നാഥൻ, ആഷൽ, മുഹമ്മദ് അൻസാരി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട്ടിൽ നിന്നും പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 10:47 AM IST
  • യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട കേസിൽ മൂന്നു പേർ പിടിയിൽ
  • സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്
Crime News: സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട കേസിൽ മൂന്നു പേർ പിടിയിൽ!

കോട്ടയം: സിനിമാ തീയറ്ററിലെ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കിയ കേസിൽ  മൂന്നുപേർ അറസ്റ്റിൽ.  സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

Also Read: പാലക്കാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ഗുരുതരം

 

കുലശേഖരമംഗലം സ്വദേശി ജഗന്നാഥൻ, ആഷൽ, മുഹമ്മദ് അൻസാരി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട്ടിൽ നിന്നും പിടികൂടിയത്. വൈക്കം സ്വദേശിയായ എബിൻ കുഞ്ഞുമോനെയാണ് ആറു ബൈക്കുകളിലായെത്തിയ സംഘം തട്ടികൊണ്ടുപോയത്. സംഭവം നടന്നത് ഏപ്രിൽ 5 നായിരുന്നു. സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് സിനിമ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിന്തുടർന്നെത്തിയ സംഘം മർദ്ദിക്കുകയും ബൈക്കിൽ പിടിച്ചുകയറ്റി കൊണ്ടു പോകുകയുമായിരുന്നു.

Also Read: വിഷുഫലം 2024: വിഷുവിന് ശേഷം ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ ?

 

ശേഷം ചുങ്കം ഭാഗത്തുള്ള വീട്ടിൽ തടവിലാക്കുകയായിരുന്നു. തുടർന്ന് എബിന്റെ വീട്ടുകാരോട് അവരോ അല്ലെങ്കിൽ സുഹൃത്തുക്കളോ വന്നാൽ മാത്രമേ എബിനെ മോചിപ്പിക്കുകയുള്ളുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവര മറിഞ്ഞ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികളെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൂന്നുപേരെ പിടികൂടിയത്. അറസ്റ്റു ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News