Crime News: കൊല്ലത്ത് പതിനേഴുകാരിയെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Crime News: പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ യുവാക്കളിൽ രണ്ടുപേരെ ഇന്നലെ രാത്രി പരവൂർ പോലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.     

Written by - Zee Malayalam News Desk | Last Updated : Sep 13, 2022, 05:54 AM IST
  • കൊല്ലത്ത് പതിനേഴുകാരിയെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ
  • ഇവർക്കെതിരെ പരവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്
  • പെൺകുട്ടിയുടെ അയൽവാസികൾ കൂടിയായ ബന്ധുക്കളാണ് മർദിച്ചത്
Crime News: കൊല്ലത്ത് പതിനേഴുകാരിയെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

കൊല്ലം: പരവൂരിൽ പതിനേഴുകാരിയെ മർദ്ദിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടു പേർ പിടിയിൽ. പെൺകുട്ടിയുടെ പരാതിയിൻമേലാണ് ഇവർക്കെതിരെ പരവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. സംഭവം നടന്നത് ഉത്രാട ദിവസമാണ്.  പെൺകുട്ടി വീടിനു അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു ബന്ധുക്കളായ മൂന്നംഗ സംഘം ആക്രമിച്ചത്. പെൺകുട്ടിയുടെ അയൽവാസികൾ കൂടിയായ ബന്ധുക്കളാണ് മർദിച്ചത്. മർദ്ദിച്ചത് മാത്രമല്ല പെൺകുട്ടിയെ തറയിലിട്ട് ചവിട്ടിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുമായി യുവാക്കളിലൊരാൾക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കം മർദ്ദനത്തിൽ കലാശിച്ചുവെന്നാണ് നിഗമനം.

Also Read: നെടുമങ്ങാട് നവവധു തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ യുവാക്കളിൽ രണ്ടുപേരെ ഇന്നലെ രാത്രി പരവൂർ പോലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.   സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റുചെയ്യാനുണ്ട്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാന്റ് ചെയ്തിട്ടുണ്ട്.

മലപ്പുറം വഴിക്കടവ് ചെക്പോസ്റ്റിൽ എംഡിഎംഎ പിടികൂടി; ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

വഴിക്കടവ് ചെക്പോസ്റ്റിൽ മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടി. 75 ​ഗ്രാം എം‍ഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സിപി അസ്ലമുദ്ദീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത് അത്താണിക്കൽ, വഴിക്കടവ് സ്വദേശി എൻകെ കമറുദ്ദീൻ എന്നിവരെയാണ് നിലമ്പൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത്.

Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ 

 

സംഘം കുടുംബസമേതം ബെം​ഗലൂരുവിൽ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റ് കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തിൽ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നുവെന്ന വ്യാജേനയാണ് ഇവർ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താൻ പദ്ധതി തയ്യാറാക്കിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News