Crime News: കൂരമാനിനെ വേട്ടയാടി പിടിച്ചു; മലപ്പുറത്ത് മൂന്നു പേർ പിടിയിൽ

മമ്പാട് സ്വദേശികളാണ് വനം വകുപ്പിന്റെ പിടിയിലായിരിക്കുന്നത്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 05:10 PM IST
  • നിലമ്പൂർ അകമ്പാടത്താണ് സംഭവം. വനം വകുപ്പാണ് മൂന്ന് പേരെയും പിടികൂടിയത്.
  • മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
  • ഇവരിൽ നിന്ന് വേട്ടയ്ക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പിടിച്ചെടുത്തു.
Crime News: കൂരമാനിനെ വേട്ടയാടി പിടിച്ചു; മലപ്പുറത്ത് മൂന്നു പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് കൂരമാനിനെ വേട്ടയാടി പിടിച്ച മൂന്ന് പേർ പിടിയിൽ. നിലമ്പൂർ അകമ്പാടത്താണ് സംഭവം. വനം വകുപ്പാണ് മൂന്ന് പേരെയും പിടികൂടിയത്. മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വേട്ടയ്ക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പിടിച്ചെടുത്തു.

Bike Theft : മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി കറക്കം; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

കൊച്ചി : ആലുവയിൽ ബൈക്ക് മോഷ്ടാക്കളായ നാല് പേര് പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ വില വരുന്ന ആഢംബര ബൈക്കുകൾ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന പ്രതികളെയാണ് പോലീസ് പിടികൂടിയത്. അടുത്ത മോഷണത്തിനായിട്ടുള്ള പദ്ധതിയിടുന്നതിനിടെയാണ് പോലീസ് പ്രതികളെ കൈയ്യോടെ പൊക്കിയത്.

കാലടി കൈപ്പട്ടൂർ ഇഞ്ചയ്ക്കക്കല അയ്യനാർക്കര വീട്ടിൽ മനോജ് (20), മറ്റൂർ പാറപ്പുറംഎടനാ വീട്ടിൽ ഹരികൃഷ്ണൻ (20), ആറ്റിപ്പുഴക്കാവ് അമ്പലത്തിന് സമീപം വാടക്കയ്ക്ക് താമസിക്കുന്ന മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ട് മോളയിൽ വീട്ടിൽ സീൻസോ (18) പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് ആലുവ പോലീസിന്‍റെ പിടിയിലായത്.

ആലുവ മാർക്കറ്റ് മേൽപ്പാലത്തിന് താഴേയുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്നും ബിബിൻ ജോസഫ് എന്നയാളുടെ പൾസർ ബൈക്ക്, യുസി കോളേജിനു സമീപം ശ്രീസായി എന്നയാളുടെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന ബൈക്ക്, 76000 രൂപ, 38000 രൂപ വിലവരുന്ന ഫോണുകൾ എന്നിവയാണ് ഇവർ കവർന്നത്. മോഷ്ടിച്ച ബൈക്കിലെ നമ്പർ പ്ലേറ്റ് മാറ്റിയാണ് ഇവർ ഉപയോഗിച്ചു കൊണ്ടിരുന്നത്.

ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്  എസ്.ഐ എസ്.എസ്ശ്രീലാൽ എസ്.സി.പി.ഒ കെ.പി.സജീവ്, സി.പി.ഒമാരായ എൻ.എ.മുഹമ്മദ് അമീർ, കെ.എം.മനോജ്, വി.എ.അഫ്സൽ, പി.എം.മുഹമ്മദ് സലിം എന്നാവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News