Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

Pocso Case Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 07:45 PM IST
  • പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ 15 വയസുകാരിയെ പയ്യന്നൂരിലെ സ്ഥാപനത്തിൽ വച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി
  • 2023ൽ ആണ് കേസിന് ആസ്പദമായ സംഭവം
  • വീട്ടുകാർ സംഭവം അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു
Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ഇയാൾ രാമന്തളിയിലാണ് താമസിക്കുന്നത്. പയ്യന്നൂർ പോലീസാണ് സംഭവത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ 15 വയസുകാരിയെ പയ്യന്നൂരിലെ സ്ഥാപനത്തിൽ വച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. 2023ൽ ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടുകാർ സംഭവം അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ALSO READ: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

എടിഎമ്മിനുള്ളിൽ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: എടിഎമ്മിനുള്ളിൽ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടിഎമ്മിനുള്ളിൽ കള്ളനോട്ട് നിക്ഷേപിച്ച ആര്യനാട് പറണ്ടോട് കീഴ്പാലൂർ സ്വദേശി ബിനീഷ്, പറണ്ടോട് മുള്ളൻകല്ല് സ്വദേശി ജയൻ എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. ബിനീഷിൻ്റെ വലിയകലുങ്കിലുള്ള വീട്ടിൽ നിന്ന് കള്ളനോട്ടടിക്കാൻ ഉപയോ​ഗിച്ച പ്രിന്റർ  പോലീസ് കണ്ടെടുത്തു.

ഇയാളുടെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പൂവച്ചൽ എസ്ബിഐ ശാഖയിലെ സിഡിഎം വഴി നിക്ഷേപിച്ചത്. 500ന്റെ എട്ട് വ്യാജ നോട്ടുകളാണ് അക്കൗണ്ടിൽ ഇട്ടത്. ബാങ്ക് അധികൃതരുടെ പരിശോധനയിൽ കള്ളനോട്ട് കണ്ടെത്തുകയായിരുന്നു. തുടർന്ന് ബാങ്ക് മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ നിലയിൽ ദൃശ്യങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കാട്ടാക്കട പോലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News