ഒമ്പത് വയസുകാരനെ ലൈംഗിക ചൂഷ്ണത്തിന് ഇരയാക്കി; 39കാരന് 11 വർഷം തുടവും പിഴ ശിക്ഷയും

POCSO Case : 2020തിലാണ് പ്രതിയായ ഷൈൻഷാദി കുട്ടിയെ ലൈംഗിക പീഡിനത്തിനിരയാക്കിയത്.

Written by - Zee Malayalam News Desk | Last Updated : May 4, 2023, 10:27 PM IST
  • 2020ലായിരുന്നു കേസിനാസ്പദമായ സംഭവം.
  • മാള പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റംപത്രം സമര്‍പ്പിച്ചത്
  • എറണാകുളം വടക്കേക്കര ആലുംതുരുത്ത് സ്വദേശി ഷൈൻഷാദി നെയാണ് കോടതി ശിക്ഷിച്ചത്
ഒമ്പത് വയസുകാരനെ ലൈംഗിക ചൂഷ്ണത്തിന് ഇരയാക്കി; 39കാരന് 11 വർഷം തുടവും പിഴ ശിക്ഷയും

തൃശൂർ : ഒമ്പതു വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 39കാരന് 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. എറണാകുളം  വടക്കേക്കര ആലുംതുരുത്ത് സ്വദേശി ഷൈൻഷാദി നെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മാള പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റംപത്രം സമര്‍പ്പിച്ചത്. എറണാകുളം വടക്കേക്കര ആലുംതുരുത് സ്വദേശി പുതുമന വീട്ടിൽ 39 വയസ്സുള്ള ഷൈൻഷാദിനെയാണ് കോടതി  ശിക്ഷിച്ചത്. 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ പി പ്രദീപിന്‍റേതാണ് ശിക്ഷാ വിധി. 

ALSO READ : പെണ്‍കുട്ടികളെ ഉപ്പിനുമുകളില്‍ മുട്ടുകുത്തിച്ച് നിര്‍ത്തുക, കാപ്പിക്കമ്പും കയറും ഉപയോഗിച്ച് അടി; പിതാവും ബന്ധുവും അറസ്റ്റില്‍

പിഴത്തുക അടക്കാത്ത പക്ഷം നാലു മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ  ആണ് ഹാജരായത്. മാള  പോലീസ് സ്റ്റേഷൻ എ.സ് ഐ  മാരായിരുന്ന എ.വി ലാലു, ഐ.സി ചിത്തരഞ്ജൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം  സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ  രജനി. ടി. ആർ ആണ് കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചത്. പിഴ തുക അതിജീവിതന് നൽകാനും വിധിന്യായത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News