MDMA Seized: വയനാട് ചെ​ക്ക് പോ​സ്റ്റി​ൽ എം​ഡിഎംഎ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ പിടിയിൽ

MDMA Seized In Wayanad: ദ​ക്ഷി​ണ ക​ന്ന​ട സു​ള്ളു ആ​ല​ട്ടി വി​ല്ലേ​ജി​ൽ കോ​ൽ​ച്ചാ​ർ കു​മ്പ​ക്കോ​ട് വീ​ട്ടി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖ്, എ​ന​വ​റ വീ​ട്ടി​ൽ എ​എ​ച്ച് സി​ദ്ദീ​ഖ് എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും സം​ഘ​വും അറസ്റ്റ് ചെ​യ്ത​ത്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 05:21 PM IST
  • കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്
  • പ്ര​തി​ക​ൾ ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ഒ​ന്ന​ര​ ലക്ഷം രൂ​പ​ക്ക് വാ​ങ്ങി​യ എംഡിഎം.എ മ​ല​പ്പു​റ​ത്തെ​ത്തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം
MDMA Seized: വയനാട് ചെ​ക്ക് പോ​സ്റ്റി​ൽ എം​ഡിഎംഎ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ പിടിയിൽ

വയനാട്: തോൽപ്പെട്ടി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ എംഡിഎംഎയുമായി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഇവരിൽ നിന്ന് 100 ഗ്രാം എം​ഡിഎംഎ​ പിടികൂടി. ദ​ക്ഷി​ണ ക​ന്ന​ട സു​ള്ളു ആ​ല​ട്ടി വി​ല്ലേ​ജി​ൽ കോ​ൽ​ച്ചാ​ർ കു​മ്പ​ക്കോ​ട് വീ​ട്ടി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖ്, എ​ന​വ​റ വീ​ട്ടി​ൽ എ​എ​ച്ച് സി​ദ്ദീ​ഖ് എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും സം​ഘ​വും അറസ്റ്റ് ചെ​യ്ത​ത്.

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് ടീ​മും എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് ടീ​മും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എംഡിഎംഎ പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

ALSO READ: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

പ്ര​തി​ക​ൾ ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ഒ​ന്ന​ര​ ലക്ഷം രൂ​പ​ക്ക് വാ​ങ്ങി​യ എംഡിഎം.എ മ​ല​പ്പു​റ​ത്തെ​ത്തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഒ​രു ഗ്രാ​മി​ന് 4000 രൂ​പ​ക്ക് വി​ൽ​പ​ന ന​ട​ത്താ​നാ​ണ് എംഡിഎംഎ കടത്തിയത്. പ്ര​തി​ക​ൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നൽകിയില്ലെന്ന് ആരോപിച്ച് ബിവറേജസ് ജീവനക്കാരന്റെ കാർ അടിച്ചുതകർത്തു. ഉഴവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകർത്തത്.

ALSO READ: കോട്ടയത്ത് വൻ ലഹരിവേട്ട; 4 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

അയർക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയതെന്ന് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ കാർ അടിച്ചുതകർക്കുകയായിരുന്നുവെന്നും കാറിന്റെ ചില്ല് അടക്കം തല്ലിത്തകർക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുറവിലങ്ങാട് പോലീസിൽ പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News