വയനാട്ടിൽ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

MDMA Seized : 9.506 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് സ്വദേശിയായ യുവാവിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 07:48 PM IST
  • കോഴിക്കോട് വടകര സ്വദേശിയാണ് പിടിയിലായത്
  • എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്
വയനാട്ടിൽ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കൽപറ്റ : വയനാട് തോൽപെട്ടിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കോഴിക്കോട് വടകര മാക്കൂൽ സ്വദേശി മുഹമ്മദ് നസൽ വി.കെയെയാണ് അറസ്റ്റ് ചെയ്തത്. സംയുക്ത എക്സൈസ് സംഘം തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ വാഹന പരിശോധനയിലാണ് മുഹമ്മദ് നസലിന്റെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. 9.506 ഗ്രാം എംഡിഎംഎയാണ് യുവാവിന്റെ പക്കൽ നിന്നും എക്സൈസ് സംഘം കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം കൊച്ചി കലൂരിൽ ഇന്റേൺഷിപ്പിനെത്തിയ നിയമ വിദ്യാർഥികളുടെ പക്കൽ നിന്നും പോലീസ് എംഡിഎംഎ പിടികൂടിയിരുന്നു. കലൂരിൽ ഇവർ താമസിച്ചിരുന്ന് ലോഡ്ജിൽ എറണാകുളം ടൌൺ നോർത്ത് പോലീസ് നടത്തിയ പരിശോധനയിൽ 14.90 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. പട്ടാമ്പി സ്വദേശികളായ ശ്രീഹരി, സൂഫിയാൻ, മലപ്പുറം പുത്തനത്താണി സ്വദേശി അജ്മൽ ഷാഹ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News