Crime: കൊല്ലത്ത് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

MDMA seized: പൂവണത്തുംമൂട്ടില്‍ ഓയില്‍പാം എസ്റ്റേറ്റിന് സമീപം വച്ച് വാഹനപരിശോധനക്കിടെ സംശയം തോന്നിയ കാറ് പരിശോധിച്ചപ്പോഴാണ്  എംഡിഎംഎ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 10:44 AM IST
  • പോലീസ് അന്വേഷണത്തില്‍ ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തി
  • തുടര്‍ന്ന് നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
  • മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു
Crime: കൊല്ലത്ത് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. ഏരൂർ പോലീസാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയത്. പൂവണത്തുംമൂട്ടില്‍ ഓയില്‍പാം എസ്റ്റേറ്റിന് സമീപം വച്ച് വാഹനപരിശോധനക്കിടെ സംശയം തോന്നിയ കാറ് പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

ഭാരതീപുരം പത്തടി തോലൂർ പുത്തൻവീട്ടില്‍ സിബിൻഷ (26), പത്തടി വേങ്ങവിളവീട്ടില്‍ ആരിഫ്ഖാൻ (26), കൊല്ലം തട്ടാമല ചാത്തുക്കാട്ട് വീട്ടില്‍ അബി (25), കുളത്തുപ്പുഴ വലിയേല ഷെഫിൻ മൻസിലില്‍ ഷിഫാൻ (22) എന്നിവരാണ് പിടിയിലായത്. പിടിയിലായതോടെ വാഹനം തങ്ങളുടെതല്ലെന്ന് പറഞ്ഞ് യുവക്കാള്‍ തടിതപ്പാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് അന്വേഷണത്തില്‍ ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ്‌ അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ: 100 കോടിയുടെ ലഹരി മരുന്നുമായി കോട്ടയം സ്വദേശി മുംബൈയിൽ അറസ്റ്റിൽ

കാറില്‍ നിന്നും നിന്നും മയക്കുമരുന്ന് കൂടാതെ എംഡിഎംഎ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു. കാറ് ഉടമയും മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് വാഹന പരിശേധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് കൂടാതെ ന്യൂ ജനറേഷന്‍ മയക്കുമരുന്നുകളും കിഴക്കന്‍ മേഖലയില്‍ വ്യാപകമായി എത്തുന്നുവെന്നതിന്‍റെ തെളിവാണ് എംഡിഎംഎ പിടികൂടിയതിലൂടെ വെളിവാകുന്നത്. ഏരൂർ ഇൻസ്പെക്ടർ എംജി വിനോദ് കുമാർ, എസ്ഐ എസ് ശരത് ലാൽ, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ അനിമോൻ, സുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News