Honour Killing: വിവാഹശേഷവും പ്രണയബന്ധത്തിൽ നിന്നും പിന്മാറിയില്ല; 17 കാരിയെ കൊന്ന അച്ഛൻ അറസ്റ്റിൽ

Muder Case: ബന്ധുവായ യുവാവുമായി പ്രണയത്തിലായ അർച്ചിതയെ അച്ഛനായ രവി മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 11:24 AM IST
  • വിവാഹം കഴിച്ചയച്ചിട്ടും മുൻ പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറാതിരുന്ന 17 കാരിയെ അച്ഛന്‍ കൊന്നു
  • പെൺകുട്ടിയെ കാണാനില്ലെന്ന കേസ് അന്വേഷിച്ച പോലീസ് സംഘമാണ് ഇത് കൊലപാതമാണെന്ന് കണ്ടെത്തിയത്
  • തുടർന്ന് പെൺകുട്ടിയുടെ അച്ഛനും മുസ്തുരു സ്വദേശിയുമായ രവിയെ പോലീസ് അറസ്റ്റു ചെയ്തു
Honour Killing: വിവാഹശേഷവും പ്രണയബന്ധത്തിൽ നിന്നും പിന്മാറിയില്ല; 17 കാരിയെ കൊന്ന അച്ഛൻ അറസ്റ്റിൽ

ബെംഗളൂരു: വിവാഹം കഴിച്ചയച്ചിട്ടും മുൻ പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറാതിരുന്ന 17 കാരിയെ അച്ഛന്‍ കൊന്ന് മൃതദേഹം കത്തിച്ചു. സംഭവം നടന്നത് കഴിഞ്ഞ മെയ് മാസത്തിൽ കോലാറിലെ മുസ്തുരു ഗ്രാമത്തിലാണെങ്കിലും പുറംലോകം അറിഞ്ഞത് ഇപ്പോഴാണ്.

Also Read: 40 കിലോ കഞ്ചാവുമായി പൂവച്ചൽ സ്വദേശി പിടിയിൽ

പെൺകുട്ടിയെ കാണാനില്ലെന്ന കേസ് അന്വേഷിച്ച പോലീസ് സംഘമാണ് ഇത് കൊലപാതമാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തെ തുടർന്ന് പെൺകുട്ടിയുടെ അച്ഛനും മുസ്തുരു സ്വദേശിയുമായ രവിയെ പോലീസ് അറസ്റ്റു ചെയ്തു.  കൊല്ലപ്പെട്ടത് പ്രീഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയായ അർച്ചിതയാണ്. അർച്ചിത ബന്ധുവായ യുവാവുമായിട്ടാണ് പ്രണയത്തിലായിരുന്നത്.  അച്ഛനായ രവി എതിർക്കുകയും മകളെ മറ്റൊരു ആളുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു. എന്നാൽ അർച്ചിത ഭർതൃ വീട്ടിൽ നിൽക്കാൻ കൂട്ടാക്കിയില്ല മാത്രമല്ല പെൺകുട്ടി ആദ്യ ബന്ധം ഫോൺ വഴി തുടരുകയുമുണ്ടായി.  ഇത് മനസിലാക്കിയ അർച്ചിതയുടെ ഭർത്താവ് രവിയെ വിളിച്ചുവരുത്തുകയും മകളെ കൂടെ പറഞ്ഞുവിടുകയുമായിരുന്നു. ഇതിൽ രോഷാകുലനായ രവി മകളെ തന്റെ ഫാംഹൗസില്‍ കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചുകളയുകയും ശേഷം മകളെ കാണാതായതായി പോലീസിൽ പരാതി നൽകുകയുമായിരുന്നു. 

Also Read: ധനു രാശിയിൽ ത്രിഗ്രഹി യോഗം; പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

ഇതിന്റെ അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ഒരു അജ്ഞാതന്റെ കത്ത് ലഭിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മൃതദേഹം കത്തിച്ച സ്ഥലത്തെത്തിയ പോലീസ് തെളിവുകൾ ശേഖരിക്കുകയും തുടർന്ന് രവിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News