Drugs Smuggling: കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്; 7 പേർ പിടിയിൽ!

Crime News: അന്വേഷണത്തിൽ പാഴ്സൽ വഴി എത്തിയത് 10 എൽഎസ്ഡി സ്റ്റാമ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽഎസ്ഡി സ്റ്റാമ്പുകൾ, 8ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

Written by - Ajitha Kumari | Last Updated : Jan 15, 2024, 01:25 PM IST
  • ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്
  • പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി
  • ജർമനിയിൽ നിന്നെത്തിയ പാഴ്സൽ സംബന്ധിച്ച അന്വേഷണമാണ് വഴിത്തിരിവായത്
Drugs Smuggling: കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്; 7 പേർ പിടിയിൽ!

കൊച്ചി: ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. ലഹരി ഇടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൻ ഷാജി, കെ.പി അമ്പാടി, സി.ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

Also Read: ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നുമായി നാലു പേർ പിടിയിൽ

ജർമനിയിൽ നിന്നെത്തിയ പാഴ്സൽ സംബന്ധിച്ച അന്വേഷണമാണ് വഴിത്തിരിവായത്. അന്വേഷണത്തിൽ പാഴ്സൽ വഴി എത്തിയത് 10 എൽഎസ്ഡി സ്റ്റാമ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽഎസ്ഡി സ്റ്റാമ്പുകൾ, 8ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

Also Read: Surya Gochar 2024: സൂര്യൻ മകര രാശിയിൽ; ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും!

ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണെന്നാണ് എൻസിബി പറയുനത്ത്. ലഹരി മരുന്ന് ഇടപാടിനായി ഇന്‍റർനെറ്റിൽ പ്രത്യേക സൈറ്റുകളുണ്ടെന്നും അതുവഴി വാങ്ങിയ മയക്കുമരുന്ന് കൊറിയർ മാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നുവെന്നും എൻസിബി വ്യക്തമാക്കി.  സംഭവത്തെ കുറിച്ചുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പറഞ്ഞ എൻസിബി അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.  പ്രതികൾ നിലവിൽ റിമാൻഡിലാണ്.

Also Read: Makar Sankranti 2024: വർഷങ്ങൾക്ക് ശേഷം മകരസംക്രാന്തിയിൽ അപൂർവ്വ യോഗം, ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും!

 

ഫോൺ അമിതമായി ഉപയോഗിച്ചതിന് അച്ഛൻ വഴക്കു പറഞ്ഞു; പിന്നാലെ ജീവനൊടുക്കി വിദ്യാർത്ഥി

മൊബൈൽ ഫോണിന്റെ അമിതമായി ഉപയോഗിത്തിനെ ചൊല്ലി അച്ഛൻ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി വിദ്യാർത്ഥിനി.  സംഭവം നടന്നത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ കോട്ടയിൽ  പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാൻഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജ്‌റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം ചൊല്ലി പിതാവ് വഴക്കു പറയുകയും മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടി ജീവനൊടുക്കിയതെന്നാണ് ബോറെഖേഡ പോലീസ് പറയുന്നത്. 

Also Read: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി

 

ശനിയാഴ്ച വൈകുന്നേരം കൃപാൻഷി ഏറെ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പിതാവ് ശകാരിച്ചത്. ഒപ്പം പഠനത്തിന് കൂടുതൽ സമയം ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പത്താം ക്ലാസിലാണ് ഇങ്ങനെ അലസത പാടില്ലെന്നും മൊബൈൽ മാറ്റി വെച്ച് പഠിക്കാൻ നോക്കണമെന്നുമായിരുന്നു പിതാവ് തന്റെ മകളെ ശകാരിച്ചത്. ഇതിൽ വിഷമം തോന്നിയ പെൺകുട്ടി മുറിയിൽ കയറി വാതിലടക്കുകയും രാത്രി എട്ടു മണിയോടെ വീട്ടുകാർ മകളെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News