Crime: പാർക്കിംഗിനെ ചൊല്ലി തർക്കം; പാറശ്ശാലയിൽ കടകൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

Parassala Attack: പാറശ്ശാല പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 05:23 PM IST
  • മുഖംമൂടി ധരിച്ചെത്തിയ സംഘം ആളുകൾ കട അടിച്ചു തകർക്കുകയായിരുന്നു.
  • വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണിത്.
  • സിസിടിവി തകർത്ത ശേഷമായിരുന്നു ആക്രമണം
Crime: പാർക്കിംഗിനെ ചൊല്ലി തർക്കം; പാറശ്ശാലയിൽ കടകൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരം: പാറശ്ശാലയിൽ രണ്ട് കടകൾ സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. ഏതാനും ദിവസങ്ങൾക്കു മുമ്പ് പാർക്കിംഗിനെ ചൊല്ലി തർക്കം ഉണ്ടായ കടയാണ്  ആക്രമണത്തിന് ഇരയായത്. സിസിടിവി കേന്ദ്രീകരിച്ച് പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.

പാറശ്ശാല ഗാന്ധി പാർക്കിന് സമീപത്ത് പ്രവർത്തിക്കുന്ന രാജാറാണി ടെക്സ്റ്റൈൽസിലും, ഇവരുടെ സഹോദര സ്ഥാപനമായ അലിഫ് ടെക്സ്റ്റൈയിൽസിലുമാണ് ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ സിസിടിവി തകർത്ത ശേഷമാണ് കട ആക്രമിച്ചത്.

ALSO READ: പ്രസവ നിര്‍ത്തല്‍ ശാസ്ത്രക്രിയക്കെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

ആയുബ്ഖാന്റെ ഉടമസ്ഥതയിലുള്ള രാജാറാണി ടെക്സ്റ്റൈൽസിനു മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച അടിപിടി ഉണ്ടായിരുന്നു. പട്ടാളക്കാരായ സിനുവിനെയും സഹോദരൻ സിഞ്ചുവിനെയും മർദ്ദിച്ചതുമായി ബന്ധപ്പെട് കടയുടമ ആയുബ്ഖാനും, മകൻ അലിഖാനും റിമാന്റിലാണ്.

പുലർച്ചെ ഹെൽമറ്റ് ധരിച്ചെത്തിയ അക്രമി സിസിടിവി തകർത്ത ശേഷമാണ് കടയുടെ കണ്ണാടി ചില്ലുകൾ അടിച്ചു തകർത്തത്. ആയുബ്ഖാന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായതായി പാറശ്ശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് പാറശാല പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News