Meta Layoffs: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ, ആശങ്കയില്‍ ജീവനക്കാര്‍

Meta Layoffs:  പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒഴിവാക്കേണ്ട  ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍  മെറ്റ ഡയറക്ടർമാരോടും വൈസ് പ്രസിഡന്‍റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 11:35 AM IST
  • കൂടുതല്‍ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള ഓട്ടത്തില്‍ ജീവനക്കാരെ കുറയ്ക്കുക എന്ന പോംവഴിയാണ് ഇപ്പോള്‍ മെറ്റയ്ക്ക് മുന്നില്‍ ഉള്ളത്.
Meta Layoffs: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ, ആശങ്കയില്‍ ജീവനക്കാര്‍

Meta Layoffs: ആശങ്കയില്‍ മെറ്റ ജീവനക്കാര്‍.  ആയിരക്കണക്കിന് ജീവനക്കാരെ ഉടന്‍തന്നെ പിരിച്ചു വിടുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മെറ്റ 7000 ജീവനക്കാർക്ക് ' അവരുടെ പ്രകടന അവലോകനത്തില്‍ ‘Subpar’ (ശരാശരിയില്‍  താഴെ) റേറ്റിംഗാണ് നല്‍കിയിരുന്നത്.  ഇത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. അന്നുമുതൽ, മെറ്റ ജീവനക്കാര്‍ ആശങ്കാകുലരാണ്. സൂചനകള്‍ അനുസരിച്ച് ഉടന്‍തന്നെ കമ്പനിയില്‍ കൂടുതല്‍ പിരിച്ചുവിടലുകൾക്ക് വേദിയൊരുക്കിയേക്കാം എന്നാണ് സൂചന. 

Also Read:  Karnataka Politics: കർണാടകയിൽ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന് പ്രവര്‍ത്തകരുടെ ചീമുട്ടയേറ്‌
 
കൂടുതല്‍ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള ഓട്ടത്തില്‍ ജീവനക്കാരെ കുറയ്ക്കുക എന്ന പോംവഴിയാണ് ഇപ്പോള്‍ മെറ്റയ്ക്ക് മുന്നില്‍ ഉള്ളത്. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനി കൂടുതൽ കാര്യക്ഷമമായ സ്ഥാപനമാകാനുള്ള ശ്രമത്തിൽ നവംബറില്‍ 13% ആളുകളെ പിരിച്ചു വിട്ടിരുന്നു. 

Also Read:  Success Tips: ഭാഗ്യം തുണയ്ക്കും, കഷ്തകള്‍ മാറിക്കിട്ടും, ചൊവ്വാഴ്ച ഹനുമാനെ പൂജിക്കാം  

പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒഴിവാക്കേണ്ട  ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍  മെറ്റ ഡയറക്ടർമാരോടും വൈസ് പ്രസിഡന്‍റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, പിരിച്ചു വിടലുകള്‍ കൂടുതല്‍ വേഗത്തിൽ നടന്നേക്കാം എന്നാണ് സൂചനകള്‍. അതായത്, പിരിച്ചുവിടലിന്‍റെ  ഈ ഘട്ടം ഈ  ആഴ്‌ചയിൽതന്നെ അന്തിമമാകുമെന്ന് ആളുകൾ പറയുന്നു. 

കമ്പനി പുനഃസംഘടനയും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്. ഹ്യൂമൻ റിസോഴ്‌സ്, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, ഉന്നത എക്‌സിക്യൂട്ടീവുകൾ എന്നിവരോട് കമ്പനിയുടെ അധികാരശ്രേണികള്‍  കുറയ്ക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൂടാതെ, ഉയര്‍ന്ന പദവിയില്‍ ഉള്ളവരെ താഴ്ന്ന തലത്തിലുള്ള സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 
 
മെറ്റ വീണ്ടും ജീവനക്കാരെ കുറയ്ക്കുമെന്ന സൂചന അടുത്തിടെ  മാര്‍ക്ക്‌ സക്കർബർഗും നല്‍കിയിരുന്നു.
ടെക് മേഖലയ്ക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട്  അതായത്, എക്കാലത്തെയും ഏറ്റവും മോശമായ പിരിച്ചുവിടലുകളിൽ ഒന്നിൽ, ഫേസ്ബുക്ക് കഴിഞ്ഞ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 13 ശതമാനമായിരുന്നു.  ഇതോടൊപ്പം, 2023 ക്യു 1 വരെ നിയമനം മരവിപ്പിക്കുകയും ചെയ്തിരുന്നു. മെറ്റയുടെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യത്തേതാണ് കഴിഞ്ഞ വർഷത്തെ പിരിച്ചുവിടലുകൾ...!!

ജീവനക്കാർക്ക് അവരുടെ പ്രകടന അവലോകനങ്ങൾക്ക് മോശം റേറ്റിംഗ് നൽകി മെറ്റ അടുത്തിടെ വാര്‍ത്ത‍ സൃഷ്ടിച്ചിരുന്നു.  അന്നുമുതൽ, മെറ്റ ജീവനക്കാര്‍ ആശങ്കയിലാണ്. ജോലിയുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകള്‍ വളരെ ഉയര്‍ന്നതാണ് എന്ന് പല ജീവനക്കാരും അഭിപ്രായപ്പെട്ടു. ബോണസ് ലഭിച്ചതായി സൂചിപ്പിക്കുന്ന ഇമെയിൽ ലഭിക്കുമോ അല്ലെങ്കിൽ തങ്ങളെ പുറത്താക്കിയതായി പ്രസ്താവിക്കുന്ന ഇമെയില്‍ ലഭിക്കുമോ എന്ന കാര്യത്തിൽ പലരും ആശങ്കാകുലരാണ്. വരും ദിവസങ്ങളില്‍ എന്തും സംഭവിക്കാം എന്ന സ്ഥിതിയിലാണ് ജീവനക്കാര്‍..  

കോവിഡ് മഹാമാരിയുടെ കാലത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിലെ കുതിച്ചുചാട്ടം നേരിടാൻ കമ്പനി അധികം ജീവനക്കാരെ നിയമിച്ചിരുന്നു.  ഇ-കൊമേഴ്‌സിന്‍റെ വന്‍ കുതിപ്പ് വലിയ വരുമാന വളർച്ചയിലേക്ക് നയിക്കുകയും ചെയ്തു. പാൻഡെമിക് അവസാനിച്ചതിന് ശേഷവും ഇത് തുടരുന്ന സ്ഥിതിയാണ് പ്രതീക്ഷിച്ചത്. പലരും ഇതാണ് പ്രവചിച്ചത്, അതിനാല്‍, നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു, എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. ഇത് വലിയ് സാമ്പത്തിക പ്രതിസന്ധി യ്ക്ക് വഴി തെളിച്ചു.  അടുത്തിടെ  സക്കർബർഗ്  വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

 

Trending News