Akshaya Tritiya 2022 : അക്ഷയ തൃതീയയ്ക്ക് ഗൂഗിൾ പേ വഴി സ്വർണം വാങ്ങിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Akshaya Tritiya Gold Buying ഈ ഗൂഗിൽ പേ വഴി വാങ്ങിക്കുന്നത് 999.9 പരിശുദ്ധിയിൽ 24 കാരറ്റ് സ്വർണമാണ്, പക്ഷെ അത് ഡിജിറ്റൽ രൂപത്തിലാണ് സൂക്ഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 07:20 PM IST
  • ഓൺലൈനിലൂടെ തന്നെ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങാം, അതും ഗോഗൂൾ പേ വഴി.
  • വാങ്ങിക്കാൻ മാത്രമല്ല ഗൂഗിൾ പേ വഴി നിങ്ങൾക്ക് സ്വർണം വിൽക്കാനും സാധിക്കുന്നതാണ്.
  • എന്നാൽ ഇത് സാധാരണ തലത്തിലുള്ള സ്വർണം ലോഹമല്ല, ഡിജിറ്റൽ ഗോൾഡാണ്.
  • ഈ ഗൂഗിൽ പേ വഴി വാങ്ങിക്കുന്നത് 999.9 പരിശുദ്ധിയിൽ 24 കാരറ്റ് സ്വർണമാണ്, പക്ഷെ അത് ഡിജിറ്റൽ രൂപത്തിലാണ് സൂക്ഷിക്കുന്നത്.
Akshaya Tritiya 2022 : അക്ഷയ തൃതീയയ്ക്ക് ഗൂഗിൾ പേ വഴി സ്വർണം വാങ്ങിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അക്ഷയ തൃതീയ നാളുകളിൽ സ്വർണം വാങ്ങുന്നത് വീട്ടിലും കുടുംബത്തിലും ഐശ്വര്യവും സമ്പത്ത് സംവൃതിയുമുണ്ടാകമെന്നാണ് വിശ്വാസം. ഈ വിശ്വാസം പ്രകാരം അക്ഷയ തൃതീയ നാളുകളിൽ കുറഞ്ഞത് ഒരു തരി സ്വർണമെങ്കിലും പലരും വാങ്ങിക്കാറുണ്ട്. സ്വർണം ഇനി നേരിട്ട് സ്വർണക്കടയിൽ പോയി എടുക്കണമെന്ന് നിർബന്ധമില്ല. ഓൺലൈനിലൂടെ തന്നെ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങാം, അതും ഗോഗൂൾ പേ വഴി. വാങ്ങിക്കാൻ മാത്രമല്ല ഗൂഗിൾ പേ വഴി നിങ്ങൾക്ക് സ്വർണം വിൽക്കാനും സാധിക്കുന്നതാണ്. 

എന്നാൽ ഇത് സാധാരണ തലത്തിലുള്ള സ്വർണം ലോഹമല്ല, ഡിജിറ്റൽ ഗോൾഡാണ്. ഈ ഗൂഗിൽ പേ വഴി വാങ്ങിക്കുന്നത് 999.9 പരിശുദ്ധിയിൽ 24 കാരറ്റ് സ്വർണമാണ്, പക്ഷെ അത് ഡിജിറ്റൽ രൂപത്തിലാണ് സൂക്ഷിക്കുന്നത്. 

ALSO READ : Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!

എന്താണ് ഡിജിറ്റൽ ഗോൾഡ്?

സ്വർണം ലോഹം വാങ്ങിക്കുന്നതിലുപരി ആ സ്വർണത്തിന്റെ (24 കാരറ്റ് 999.9 പരിശുദ്ധി) മൂല്യത്തിൽ നിക്ഷേപം നടത്തുന്നതാണ് ഡിജിറ്റൽ ഗോൾഡ്. ഈ നിക്ഷേപങ്ങൾ നിങ്ങൾക്ക് മറ്റൊരാൾക്ക് കൈമാറാനോ, വിൽക്കാനോ, അല്ലെങ്കിൽ നിക്ഷേപം പിൻവലിച്ച് പണമാക്കി മാറ്റാനോ സാധിക്കുന്നതാണ്. അവയെല്ലാം അതാത് ദിവസത്തെ സ്വർണ വിലയുടെ അടിസ്ഥാനത്തിലായിരിക്കും. 2015ൽ കേന്ദ്രം അവതരിപ്പിച്ച സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി പ്രകാരമാണ് പൊതുമാർക്കറ്റുകളിൽ വിൽക്കുന്ന സ്വർണത്തിന്റെ അതേവിലയിൽ ഡിജിറ്റൽ സ്വർണ നിക്ഷേപം നടത്തുന്നത്.  

ഗുഗിൾ പേ വഴി എങ്ങനെ സ്വർണം വാങ്ങാം?

1- ഫോണിലെ ഗൂഗിൾ പേ ആപ്ലേക്കേഷൻ തുറക്കുക
2- സേർച്ച് ഓപ്ഷനിൽ ഗോൾഡ് ലോക്കർ (Gold Locker) എന്ന് തിരയുക
3- അത് തിരഞ്ഞെടുത്തതിന് ശേഷം വാങ്ങിക്കാം (BUY) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ALSO READ : അക്ഷയ തൃതീയയിൽ ഇവ ദാനം ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, ഓരോന്നും അറിഞ്ഞിരിക്കണം

വില വപണിക്കനുസരിച്ചാകും, ഒരു ദിവസം തന്നെ സ്വർണ വില ഒന്നലധികം തവണ മാറ്റം വരാറുണ്ട്. വാങ്ങിക്കാൻ തുടങ്ങിയതിന് ശേഷം 5 മിനിറ്റ് വരെ ആ വില ലോക്ക് ചെയ്തിടുന്നതാണ്. അതോടൊപ്പം ഓരോ പോസ്റ്റ കോഡിനനുസരിച്ച് നികുതിക്ക് മാറ്റം വരുന്നതാണ്.

4- എത്രത്തോളെ സ്വർണമാണ് വേണ്ടത് അത്രയും തുക രേഖപ്പെടുത്തുക
5- ശേഷം ഏത് വഴിയാണ് പണം അടയ്ക്കേണ്ടത് തിരഞ്ഞെടുക്കുക 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News