Maruti Suzuki Dezire: ജിഎസ്ടി പോലും ഇല്ലാതെ ഡിസയർ വാങ്ങിക്കാം, 6.41 ലക്ഷത്തിന്

4 മീറ്റർ താഴെയുള്ള കോംപാക്ട് സെഡാൻ ആണിത്. സിഎൻജി മോഡലിന് ഡിമാൻഡ് കൂടുതലാണ്

Written by - Zee Malayalam News Desk | Last Updated : Dec 25, 2023, 04:33 PM IST
  • ആകെ എട്ട് വേരിയൻറുകൾ സിഡിഎസിൽ ലഭ്യമാണ്
  • ഷോറൂമിനെ അപേക്ഷിച്ച് 10,555 രൂപ കുറവാണിതിന്
  • 4 മീറ്റർ താഴെയുള്ള കോംപാക്ട് സെഡാൻ ആണിത്
Maruti Suzuki Dezire:  ജിഎസ്ടി പോലും ഇല്ലാതെ ഡിസയർ വാങ്ങിക്കാം, 6.41 ലക്ഷത്തിന്

സെഡാൻ സെഗ്‌മെന്റിൽ എതിരാളികളില്ലാത്ത ഏക കാർ മാരുതി സുസുക്കി ഡിസയർ ആണ്. പ്രതിമാസം പതിനായിരത്തിലധികം ഉപഭോക്താക്കളാണ് ഇത് വാങ്ങുന്നത്. കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഈ കാർ വാങ്ങിയാൽ നിങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കാം. സൈനീകർക്കും അവരുടെ കുടുംബത്തിനുമാണ് ഇതിൻറെ ഗുണങ്ങൾ. ആകെ എട്ട് വേരിയൻറുകൾ സിഡിഎസിൽ ലഭ്യമാണ്. 6,40,945 രൂപയാണ് ഇതിൻറെ പ്രാരംഭ വില. ഷോറൂമിനെ അപേക്ഷിച്ച് 10,555 രൂപ കുറവാണിതിന്.  31 കിലോമീറ്ററിൽ കൂടുതൽ മൈലേജും ഇതിന് ലഭിക്കും.

4 മീറ്റർ താഴെയുള്ള കോംപാക്ട് സെഡാൻ ആണിത്. സിഎൻജി മോഡലിന് ഡിമാൻഡ് കൂടുതലാണ്. 76 bhp കരുത്തും 98.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ K12C ഡ്യുവൽജെറ്റ് എഞ്ചിനാണ് ഇതിനുള്ളത്. ഇതിന്റെ സിഎൻജി വേരിയന്റിന്റെ വില 8.22 ലക്ഷം രൂപ മുതലാണ്. 7 ഇഞ്ച് സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡിസയറിന്. Android Auto, Apple CarPlay, MirrorLink എന്നിവയും സപ്പോർട്ട് ചെയ്യും.

Dezire-ന്റെ സവിശേഷത

ലെതർ സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, 10 സ്‌പോക്ക് 15 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഈ കാറിലുണ്ട്. സുരക്ഷയ്ക്കായി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും നൽകിയിട്ടുണ്ട്. റിവേഴ്സ് പാർക്കിംഗ് ക്യാമറയും സെൻസറുകളും സ്വിഫ്റ്റിന്റെ ടോപ്പ് വേരിയന്റിൽ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News