Kedar Yoga: കേദാരയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Kedar Yoga: ഗ്രഹങ്ങളുടെ സംക്രമം കാരണം അപൂര്‍വമായ നിരവധി യോഗങ്ങള്‍ രൂപപ്പെടാറുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊള്ളുന്ന നിരവധി അപൂര്‍വ യോഗകളുമുണ്ട്. അതിലൊന്നാണ് കേദാര യോഗം.  ഏപ്രില്‍ 23 ന് കേദാര യോഗം രൂപപ്പെട്ടിരിക്കുകയാണ്. 

Written by - Ajitha Kumari | Last Updated : Apr 23, 2023, 11:35 PM IST
  • ഏപ്രില്‍ 23 ന് കേദാര യോഗം രൂപപ്പെട്ടിരിക്കുകയാണ്
  • കേദാര യോഗത്തെ വളരെ അപൂര്‍വ്വവും ഐശ്വര്യപ്രദവുമായ യോഗമായിട്ടാണ് കണക്കാക്കുന്നത്
  • ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് ഭവനങ്ങളിൽ ഏഴ് ഗ്രഹങ്ങൾ ഉള്ളപ്പോഴാണ് ഈ യോഗമുണ്ടാകുന്നത്
Kedar Yoga: കേദാരയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Kedar Yoga 2023: ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കേദാര യോഗം രൂപപ്പെട്ടിരിക്കുന്നത്.  ഇതിനെ എല്ലാ യോഗങ്ങളിലും വച്ചുള്ള ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.  ഈ യോഗത്തില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ ഒന്നും ഉണ്ടാകില്ല. ഇവർ അവരുടെ കഠിനാധ്വാനത്തിലൂടെ എല്ലാം നേടുന്നു. ഇവർ ബുദ്ധിശക്തിയുള്ളവരും കഴിവുള്ളവരുമായിരിക്കും. ഇവര്‍ക്ക് സമൂഹത്തില്‍ വലിയ ബഹുമാനം ലഭിക്കും. ഏപ്രില്‍ 23 ന് രൂപപ്പെട്ട ഈ യോഗത്തില്‍ ബുധന്‍, സൂര്യന്‍, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ മേടം രാശിയിലും ചന്ദ്രന്‍, ശുക്രന്‍ എന്നിവ ഇടവത്തിലും ശനി കുംഭത്തിലുമായിരിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...

Also Read: Mahadhan Rajayoga: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും മഹാധന രാജയോഗം ; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

കേദാര യോഗം 

ജ്യോതിഷത്തില്‍ കേദാര യോഗത്തെ വളരെ അപൂര്‍വ്വവും ഐശ്വര്യപ്രദവുമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് ഭവനങ്ങളിൽ ഏഴ് ഗ്രഹങ്ങളും ഉള്ളപ്പോഴാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗം ശാരീരികവും ഭൗതികവുമായ അഭിവൃദ്ധി, വരുമാനത്തില്‍ വര്‍ദ്ധനവ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ എന്നിങ്ങനെ വിവിധ സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. 

മേടം (Aries):  സൂര്യന്‍, ബുധന്‍, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ മേട രാശിയുടെ ആദ്യ ഭാവത്തില്‍ കൂടിച്ചേരും. കേദാര യോഗത്തിന്റെ ഫലമായി ഈ സമയം മേട രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.  ഈ സമയം മേടം രാശിക്കാര്‍ക്ക് ആകസ്മികമായ ധനം നേട്ടം, ബഹുമാനം എന്നിവ ലഭിക്കും. ഇവർ ചെയ്യുന്ന ജോലികളിൽ വിജയം ലഭിക്കും. മാത്രമല്ല ഈ സമയത്ത് ചില പുതിയ ജോലികള്‍ ആരംഭിക്കുന്നത് വളരെ നല്ലതാണ്.  

Also Read: Jupiter Transit: വ്യാഴം മേട രാശിയിൽ സൃഷ്ടിച്ചു അഖണ്ഡ സാമ്രാജ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനവർഷവും!

ചിങ്ങം (Leo): കേദാര യോഗത്താല്‍ ചിങ്ങം രാശിക്കാർക്ക് ജോലിയില്‍ പ്രമോഷന്‍, ബിസിനസ്സില്‍ ലാഭം, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും,  പങ്കാളിത്ത ബിസിനസിൽ നേട്ടം എന്നിവയുണ്ടാകും. ഈ യോഗം എല്ലാ രീതിയിലും നിങ്ങൾക്ക് നല്ല ഗുണങ്ങൾ നൽകും.  ഈ സമയം ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.

ധനു (Sagittarius): കേദാര യോഗത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും . കാലങ്ങളായി തുടരുന്ന തര്‍ക്കങ്ങളില്‍ നിന്നോ കോടതി കേസുകളില്‍ നിന്നോ ഉടന്‍ പരിഹാരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം മുമ്പത്തേക്കാള്‍ മെച്ചപ്പെടും. ജോലി, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പുരോഗതി, നിക്ഷേപത്തില്‍ നിന്നും വൻ നേട്ടങ്ങള്‍ എന്നിവ ലഭിക്കും.

Also Read: Surya Guru Yuti: സൂര്യ-വ്യാഴ സംഗമം: ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ധനാഭിവൃദ്ധി!

മകരം (Capricorn):  കേദാര യോഗത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സ്ഥലമോ കെട്ടിടമോ വാഹനമോ വാങ്ങാന്‍ സാധ്യത. നിങ്ങള്‍ ഏതെങ്കിലും നിയമ തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുകയും നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്യും.  സന്താനത്തിന്റെ ഭാഗത്തുനിന്ന് സന്തോഷമുണ്ടാകും ഒപ്പം നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News