Venus Transit: ശുക്ര സംക്രമണം; ഈ 3 രാശിക്കാരെ പ്രശ്നങ്ങൾ വിടാതെ പിന്തുടരും, സൂക്ഷിക്കുക!

Shukra Gochar 2023: പല രാശിക്കാര്‍ക്കും ശുക്രന്റെ സംക്രമണം ഗുണം ചെയ്യുമെങ്കിലും. ഈ 3 രാശിക്കാര്‍ ഈ സമയം സൂക്ഷിക്കണം.  ശുക്രന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള  സംക്രമണം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും.

Written by - Ajitha Kumari | Last Updated : May 22, 2023, 12:34 PM IST
  • ജ്യോതിഷപ്രകാരം സന്തോഷം, സമൃദ്ധി, ആസ്വാദനം, ആഡംബരം എന്നിവയുടെ ഘടകമാണ് ശുക്രന്‍
  • മെയ് 30ന് രാത്രി ശുക്രന്‍ മിഥുനം വിട്ട് കര്‍ക്കടകത്തില്‍ പ്രവേശിക്കും
Venus Transit: ശുക്ര സംക്രമണം; ഈ 3 രാശിക്കാരെ പ്രശ്നങ്ങൾ വിടാതെ പിന്തുടരും, സൂക്ഷിക്കുക!

Shukra Rashi Parivartan 2023: ജ്യോതിഷപ്രകാരം സന്തോഷം, സമൃദ്ധി, ആസ്വാദനം, ആഡംബരം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.  മെയ് 30ന് രാത്രി ശുക്രന്‍ മിഥുനം വിട്ട് കര്‍ക്കടകത്തില്‍ പ്രവേശിക്കും. ജൂലൈ 7 വരെ ശുക്രന്‍ ഇവിടെ തുടരും. ശേഷം ചിങ്ങം രാശിയില്‍ പ്രവേശിക്കും. പല രാശിക്കാര്‍ക്കും ശുക്രന്റെ സംക്രമണം ഗുണം ചെയ്യുമെങ്കിലും. ഈ 3 രാശിക്കാര്‍ ഈ സമയം സൂക്ഷിക്കണം.  ശുക്രന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള  സംക്രമണം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: വെറും 8 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

തുലാം (Libra): കര്‍ക്കടകത്തില്‍ സംക്രമിച്ച ശേഷം ശുക്രന്‍ തുലാം രാശിയുടെ പത്താം ഭാവത്തില്‍ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിക്കാര്‍ ജോലിസ്ഥലത്ത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകളുടെ ഇരയാകുന്നത് ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ബിസിനസിൽ ശ്രദ്ധ പുലർത്തുക അല്ലെങ്കിൽ നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്.

ധനു (Sagittarius): ധനു രാശിയില്‍ ശുക്രന്‍ എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് ചെലവ് കൂടുതലായിരിക്കും. കുടുംബത്തില്‍  തര്‍ക്കമുണ്ടായേക്കാം. ഇതുമൂലം നിങ്ങള്‍ക്ക് സമ്മര്‍ദ്ദങ്ങൾ നേരിടേണ്ടിവന്നേക്കും. ഈ സമയം നിങ്ങള്‍ക്ക് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ജോലിസ്ഥലത്ത് നിങ്ങൾ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധാലുവായിരിക്കുക. മറ്റൊരാളുടെ ജോലിയില്‍ അധികമായി ഇടപെടരുത്. ഇത് നിങ്ങൾക്ക് ദോഷമുണ്ടാക്കും. സംസാരം നിയന്ത്രിക്കുക. ശുക്രന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതയെയും മോശമായി ബാധിച്ചേക്കും. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read: Sun Transit 2023: സൂര്യ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം ഒപ്പം വിദേശയാത്രയും!

കുംഭം (Aquarius):  കുംഭം രാശിയില്‍ ശുക്രന്‍ ആറാം ഭാവത്തിലായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ കുംഭം രാശിക്കാര്‍ക്ക് ബിസിനസിലും ജോലിയിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കണം. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ബോധമുള്ളവരായിരിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് സ്വത്തുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളേയും വിവരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News