Shash Mahapurush Rajayoga: ശശ് മഹാപുരുഷ രാജയോഗം: ഈ 5 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ!

Shani Gochar 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് വിളിക്കുന്നത്.  നിലവിൽ ശനി സ്വന്തം രാശിയായ കുംഭ രാശിയിലാണ് ഇത് 2023 വരെ തുടരും.  ഇതിനിടയിൽ സൃഷ്ടിക്കുന്ന ശശ് മഹാപുരുഷ രാജയോഗം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.

Written by - Ajitha Kumari | Last Updated : Apr 25, 2023, 12:23 PM IST
  • ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് വിളിക്കുന്നത്
  • നിലവിൽ ശനി സ്വന്തം രാശിയായ കുംഭ രാശിയിലാണ് ഇത് 2023 വരെ തുടരും
  • ഇതിനിടയിൽ സൃഷ്ടിക്കുന്ന ശശ് മഹാപുരുഷ രാജയോഗം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Shash Mahapurush Rajayoga: ശശ് മഹാപുരുഷ രാജയോഗം: ഈ 5 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ!

Saturn Transit 2023 Effects: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. നീതിയുടെ ദേവനായ ശനി രണ്ടര വർഷത്തിനുള്ളിൽ പതുക്കെയാണ് രാശി മാറുന്നത്.  2023 ജനുവരി 17 ന് ശനി സംക്രമിച്ചതിന് ശേഷം അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ശനി വരുന്ന രണ്ടര വർഷം കുംഭ രാശിയിൽ തുടരും. ഈ സമയത്ത്, ശനി ശശ് രാജയോഗം സൃഷ്ടിക്കുകയും 5 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകുകയും ചെയ്യും. ഇതിനിടയിൽ ശനി അസ്തമിക്കും,  ഉദിക്കും. ശനിയുടെ സഞ്ചാരത്തിലും മാറ്റമുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഈ മാറ്റത്തിൽ രൂപം കൊള്ളുന്ന ശശ് രാജയോഗം ശുഭകരമാകുന്നത് എന്ന് നോക്കാം.

Also Read: Surya Guru Yuti: 12 വർഷത്തിന് ശേഷം അപൂർവ്വ യോഗം; ഈ 3 രാശിക്കാർക്ക് നൽകും ധനാഭിവൃദ്ധിയും ശ്രേഷ്ഠ യോഗവും

ഇടവം (Taurus): ശനി സംക്രമത്താൽ രൂപപ്പെടുന്ന ശശ് രാജയോഗം ഇടവ രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഇവർക്ക് ഈ സമയം അവരുടെ കരിയറിൽ മികച്ച വിജയം ലഭിക്കും. സ്ഥാനക്കയറ്റം, വരുമാനത്തിൽ വർദ്ധന, ഇണയുമായി നല്ല സമയം ചെലവഴിക്കും. കല, എഴുത്ത്, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. വിദേശയാത്രകൾ ഉണ്ടായേക്കാം.

മിഥുനം (Gemini): ശനി സംക്രമത്താൽ രൂപപ്പെടുന്ന ശശ് രാജയോഗം മിഥുനരാശിക്കാർക്ക് ഭാഗ്യം തെളിയിക്കും. ഇവർക്ക് എല്ലാ ജോലികളിലും ഭാഗ്യം, ധനലാഭം ബിസിനസ്സ് കാരണം നിങ്ങൾക്ക് ഒരു നീണ്ട യാത്ര പോകേണ്ടി വന്നേക്കാം. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.

Also Read: Lucky Zodiac sign: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും സൂര്യ കൃപ, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

തുലാം (Libra): തുലാം രാശിക്കാരുടെ ഭാഗ്യം ശനി ദേവൻ തെളിയിക്കും.  ഇക്കൂട്ടരുടെ പഴയ പ്രശ്നങ്ങൾ അവസാനിക്കും. പുരോഗതിയുടെ പാത തുറക്കും. നിങ്ങൾക്ക് ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും സന്തോഷവും ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. കെട്ടിക്കിടക്കുന്ന പണം ലഭിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനി സംക്രമം അനുഗ്രഹമാകും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതി,  ജീവിത പങ്കാളിയോടുള്ള പെരുമാറ്റം  നല്ലതായിരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

 

കുംഭം (Aquarius): ശനി സംക്രമിച്ച് കുംഭം രാശിയിൽ പ്രവേശിച്ചു.   ഈ രാശിക്കാർക്ക് അതിന്റെ ശുഭ ഫലങ്ങൾ ലഭിക്കും. കുംഭ രാശിക്കാരിൽ ഏഴര ശനി നടക്കുകയാണ്. കുംഭ രാശിയുടെ അധിപനാണ് ശനി. ഈ രാശിയുടെ ജാതകത്തിലെ ലഗ്നഭാവത്തിലാണ്  ശശ് രാജയോഗം രൂപപ്പെടുന്നത്. ഈ യോഗം നിങ്ങൾക്ക് പുരോഗതിയും പണവും നൽകും. നിങ്ങളുടെ ഏത് ആഗ്രഹവും പൂർത്തീകരിക്കാനും കഴിയും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News