Grah Gochar in September: 6 ദിവസത്തിനുള്ളിൽ ഇവർക്ക് നല്ല സമയം തുടങ്ങും; ​ഗ്രഹ സംക്രമണം ഭാ​ഗ്യം കൊണ്ടുവരും രാശികൾ ഇവ..!!

Grah Gochar 2023: സെപ്റ്റംബറിൽ ​ഗ്രഹങ്ങൾ രാശിമാറുകയാണ്. ചില ​ഗ്രഹങ്ങൾ അസ്തമിക്കുകയും ചിലത് നേർരേഖയിൽ സഞ്ചരിക്കുകയും ചെയ്യും.   

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 12:50 PM IST
  • സെപ്റ്റംബർ മാസം ചിങ്ങം രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും.
  • സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ നിങ്ങൾക്ക് സാധിക്കും.
  • ജോലിസ്ഥലത്ത് മേലധികാരിയിൽ നിന്ന് നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും.
Grah Gochar in September: 6 ദിവസത്തിനുള്ളിൽ ഇവർക്ക് നല്ല സമയം തുടങ്ങും; ​ഗ്രഹ സംക്രമണം ഭാ​ഗ്യം കൊണ്ടുവരും രാശികൾ ഇവ..!!

Planets Transit 2023: സെപ്റ്റംബർ മാസം തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസത്തിലും ചില വലിയ ​ഗ്രഹങ്ങൾക്ക് അവയുടെ ചലനത്തിൽ മാറ്റം വരുന്നുണ്ട്. ഇതിന്റെ സ്വാധീനം 12 രാശികളിലും ഉണ്ടാകും. വ്യാഴം സെപ്തംബർ 4 ന് പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഈ ദിവസം തന്നെ ശുക്രൻ നേർരേഖയിൽ സഞ്ചരിക്കും. ബുധനും സെപ്തംബർ 16 ന് നേർരേഖയിലെത്തും. സൂര്യൻ സെപ്റ്റംബർ 17-ന് കന്നിരാശിയിൽ പ്രവേശിക്കും. സെപ്റ്റംബർ 24-ന് ചൊവ്വ കന്നിരാശിയിൽ അസ്തമിക്കും. ഗ്രഹങ്ങളുടെ സംക്രമത്തിലും ചലനത്തിലും വരുന്ന മാറ്റങ്ങൾ ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ധനലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

മേടം - മേടം രാശിക്കാർക്ക് സെപ്റ്റംബർ മാസം ഒരു അനുഗ്രഹമാണ്. മുടങ്ങി കിടക്കുന്ന പണം നിങ്ങൾക്ക് ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തിയാക്കും. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാകും. പങ്കാളിയുമായി സമയം ചെലവഴിക്കും. 

ചിങ്ങം - സെപ്റ്റംബർ മാസം ചിങ്ങം രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ നിങ്ങൾക്ക് സാധിക്കും. ജോലിസ്ഥലത്ത് മേലധികാരിയിൽ നിന്ന് നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. ഈ കാലഘട്ടം ബിസിനസുകാർക്ക് വളരെ അനുകൂലമായിരിക്കും. നിക്ഷേപവും ഗുണം ചെയ്യും.

Also Read: Budh Vakri 2023: ഒക്ടോബർ 1 ന് മുൻപ് ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം പുരോഗതിയും!

മിഥുനം - മിഥുന രാശിക്കാർക്ക് സെപ്റ്റംബർ മാസം ഭാഗ്യമാണ്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.

തുലാം - തുലാം രാശിക്കാർക്ക് സെപ്റ്റംബർ മാസം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിൽ നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തിക നേട്ടമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പുതിയ ചുമതല ലഭിക്കാനും സാധ്യതയുണ്ട്. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങുന്നതിനും സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News