Horoscope 2023: കർക്കടരാശിക്കാർക്ക് മാനസിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope Today: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 07:39 AM IST
  • മേടം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും
  • ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും
  • മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക
Horoscope 2023: കർക്കടരാശിക്കാർക്ക് മാനസിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം

നിങ്ങൾ ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് ​ഗ്രഹനില പരിശോധിക്കുകയും അതിനെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

മേടം- ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക.

ഇടവം- ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുക. ജ്യേഷ്ഠന്റെ പിന്തുണ ലഭിക്കും.

ALSO READ: Horoscope 2023: മിഥുനം രാശിക്കാർ ഇപ്പോൾ ജോലി മാറരുത്- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

മിഥുനം- കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തിച്ചേരുക. അച്ഛനുമായി വഴക്കുണ്ടാക്കരുത്. ബുദ്ധിപൂർവ്വം ചിന്തിച്ച് ബിസിനസ്സിൽ മാറ്റം വരുത്തുക.

കർക്കടകം- മാനസിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ ജോലി അവഗണിക്കരുത്. സുഹൃത്തിനെ സഹായിക്കുക. വീട് മാറരുത്.

ചിങ്ങം- സഹോദരനുമായി വേർപിരിയൽ ഉണ്ടാകും. മുടങ്ങിയ പണം തിരികെ ലഭിക്കും. നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുക.

കന്നി- നിങ്ങളുടെ വീട്ടിൽ ഒരു മാറ്റവും വരുത്തരുത്. വൈകുന്നേരത്തോടെ ബിസിനസ്സിൽ ലാഭം ഉണ്ടാകും.

ALSO READ: Horoscope 2023: കുംഭം രാശിക്കാർ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം- സമ്പൂർണ രാശിഫലം അറിയാം

തുലാം- ദാമ്പത്യ ജീവിതത്തിൽ തർക്കങ്ങൾ ഉണ്ടാകാം. അസുഖങ്ങളിൽ നിന്ന് മുക്തി നേടും.

വൃശ്ചികം- ബിസിനസ്സിൽ വിജയം നേടും. തിരക്കില്ലാത്ത അലസത നിറഞ്ഞ ദിവസമായിരിക്കും ഇന്ന്.

ധനു- മതപരമായ ഒരു യാത്ര പോകും. വിദ്യാർത്ഥികൾക്ക് നല്ല ദിവസമാണ്. സുഹൃത്തുക്കളുമായി വഴക്കുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

ALSO READ: Vastu tips for dream job: വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... മികച്ച ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്

മകരം - കുടുംബത്തിലെ തർക്കങ്ങൾ അവസാനിക്കും. സുഹൃത്തുക്കളുമായി തർക്കിക്കരുത്. സാമ്പത്തിക നേട്ടം ഉണ്ടാകും. ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

കുംഭം- വിവാഹത്തിന് കാലതാമസം ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും.

മീനം- ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് അവസരങ്ങൾ ലഭിക്കും. തൊഴിൽ മേഖല മാറും. കൃത്യസമയത്ത് ജോലികൾ ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News