Horoscope: ഇടവം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാം; ഇന്നത്തെ സമ്പൂർണ രാശിഫലം

Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കാൻ അത് കൂടുതൽ സഹായകരമാകും.

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 07:00 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്
  • ബന്ധുക്കളെ സന്ദർശിക്കുന്നത് സന്തോഷം നൽകും
  • ബിസിനസ്സിൽ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ ലാഭം ലഭിക്കും
  • ആരോഗ്യം മെച്ചപ്പെടും, പാരമ്പര്യ സ്വത്തുക്കൾ ഗുണം ചെയ്യും
Horoscope: ഇടവം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാം; ഇന്നത്തെ സമ്പൂർണ രാശിഫലം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കാൻ അത് കൂടുതൽ സഹായകരമാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.

മേടം: ഇന്ന് നല്ല വാർത്തകൾ തേടി വരും. ബന്ധുക്കളെ സന്ദർശിക്കുന്നത് സന്തോഷം നൽകുന്നു. ബിസിനസ്സിൽ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് ലാഭം ലഭിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സ്നേഹം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. പാരമ്പര്യ സ്വത്തുക്കൾ ഗുണം ചെയ്യും.

ഇടവം: ഇന്ന് കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചില അലസതകൾ ഉണ്ടാകാം. സുഹൃത്തുക്കളിൽ നിന്നുള്ള ഉപദേശങ്ങൾ ബിസിനസ്സ് വികസനത്തിന് വളരെയധികം സഹായിക്കും. ജോലിഭാരം കുറയും. ആഡംബര ചെലവുകൾ കുറയ്ക്കുന്നത് നല്ലതാണ്.

മിഥുനം: ഇന്ന് നിങ്ങളുടെ പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകും. നിങ്ങളുടെ രാശിയ്ക്ക് രാത്രി 01.38 വരെ ചന്ദ്രാഷ്ടമം ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും ഇപഴകുമ്പോഴും ശാന്തത പാലിക്കുന്നത് അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കും. ഉച്ചയ്ക്ക് ശേഷം പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് നല്ലതാണ്.

കർക്കടകം: നിങ്ങളുടെ പ്രവർത്തനങ്ങളിൽ ശാന്തത പാലിക്കണം. ചെറിയ ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടാനുള്ള സാധ്യതയുണ്ട്. പുതിയ സംരംഭങ്ങളൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം വളരെ ജാ​ഗ്രതയോടെ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്.

ALSO READ: Sawan 2023: ശ്രാവണ മാസത്തിലെ വ്രതാനുഷ്ഠാനം; എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം, ഒഴിവാക്കണം- വിശദമായി അറിയാം

ചിങ്ങം: ഇന്ന് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ദിവസമായിരിക്കും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് അനുകൂല ഫലങ്ങൾ ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയസാധ്യതകൾ ഉണ്ടാകും. നിക്ഷേപവും സാമ്പത്തിക നിലയും ഉയരും.

കന്നി: സന്താനങ്ങൾ മൂലം ഇന്ന് വ്യർഥമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ബന്ധുക്കളുമായി അനാവശ്യ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. സുഹൃത്തുക്കളിൽ നിന്നുള്ള ഉപദേശങ്ങൾ കരിയർ വികസനത്തിന് വളരെയധികം സഹായിക്കും. സഹോദരങ്ങൾ സഹായിക്കും.

തുലാം: നിങ്ങൾ വിചാരിച്ച കാര്യങ്ങൾ നിറവേറും. ബിസിനസ്സ് യാത്രകൾ വ്യർത്ഥമായ അലഞ്ഞുതിരിയലിന് കാരണമാകും. മുതിർന്നവരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നീങ്ങി ബന്ധം മെച്ചപ്പെടും. ആരോ​ഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധ ആവശ്യമാണ്.

വൃശ്ചികം: ഇന്ന് സാമ്പത്തികം മികച്ചതായിരിക്കും. തൊഴിൽപരമായ പുരോഗതിക്കായി നടത്തുന്ന ശ്രമങ്ങൾ വിജയം കൈവരിക്കും. കുടുംബത്തിലെ സ്ത്രീകൾക്ക് ആഡംബര വസ്തുക്കൾ വാങ്ങാൻ താൽപ്പര്യമുണ്ടാകും. ജോലിയിൽ ഉണ്ടായിരുന്ന മത്സരങ്ങൾ നീങ്ങും. പ്രയോജനകരമായ പ്രയത്നങ്ങൾ ഫലം ചെയ്യും.

ധനു: ഇന്ന് ജോലിയിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ നേരിടേണ്ടി വരും. ബന്ധുക്കളെ സന്ദർശിക്കുന്നത് കുടുംബ ചെലവുകൾ വർദ്ധിപ്പിക്കും. ബിസിനസ്സിലെ ചെറിയ മാറ്റങ്ങൾ നല്ല ലാഭം നൽകും. ദേവദർശനം മനസ്സമാധാനം നൽകും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ഇന്നത്തെ ദിവസം ജാ​ഗ്രതയോടെ കാര്യങ്ങളെ സമീപിക്കണം.

മകരം: ഇന്ന് കുടുംബത്തിന്റെ ഐക്യം മികച്ചതായിരിക്കും. ജോലിയിൽ ചിലർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കാൻ അവസരമുണ്ടാകും. കുട്ടികൾ വഴി നല്ല വാർത്തകൾ ലഭിക്കും. ബിസിനസ് സംബന്ധമായ വിദേശ യാത്രകൾ അനുകൂല ഫലങ്ങൾ നൽകും. 

കുംഭം: ഇന്ന് നിങ്ങൾ പല കാര്യങ്ങളിലും നിഷ്‌ക്രിയരായിരിക്കും. കുടുംബത്തിൽ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ വ്യർഥമായ വികാരങ്ങൾ ഉണ്ടാകാം. ബാഹ്യ ജോലികൾ ടെൻഷൻ വർദ്ധിപ്പിക്കും. ബിസിനസ്സിൽ ലാഭം ലഭിക്കും.

മീനം: ഇന്ന് സാമ്പത്തിക നില മികച്ചതായിരിക്കും. കുടുംബത്തിലെ പിരിമുറുക്കം മാറി സമാധാനം ഉണ്ടാകും. നല്ല കാര്യങ്ങൾ സംഭവിക്കും. ബന്ധുക്കളുടെ മാർഗത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ഓഫീസിൽ സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. ബിസിനസിൽ പരോക്ഷമായ എതിർപ്പുകൾ കുറയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News