Shukra Rashi Parivaratan: ശുക്രൻ ചിങ്ങ രാശിയിൽ; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ പുരോഗതിയും!

Shukra Rashi Parivaratan: ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാർക്കും പലവിധ മാറ്റങ്ങളും കൊണ്ടുവരും. ഒക്ടോബർ 3 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് കടക്കുന്നത്. 

Written by - Ajitha Kumari | Last Updated : Oct 2, 2023, 10:53 AM IST
  • ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാർക്കും പലവിധ മാറ്റങ്ങളും കൊണ്ടുവരും
  • ഗ്രഹങ്ങളുടെ രാശി മാറ്റങ്ങളുടെ കാര്യത്തിൽ ഒക്ടോബർ മാസാം വളരെ സവിശേഷമായ മാസമാണ്
  • ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് കടക്കുന്നു
Shukra Rashi Parivaratan: ശുക്രൻ ചിങ്ങ രാശിയിൽ; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ പുരോഗതിയും!

Shukra Gochar: ഗ്രഹങ്ങളുടെ രാശി മാറ്റങ്ങളുടെ കാര്യത്തിൽ ഒക്ടോബർ മാസാം വളരെ സവിശേഷമായ മാസമാണ്.  മാസാരംഭത്തിൽ തന്നെ ശുക്രൻ അതിന്റെ രാശി മാറ്റാൻ പോകുകയാണ്. ഒക്‌ടോബർ 3 ന് രാവിലെ 4:09 ന് ചിങ്ങം രാശിയിൽ ശുക്രൻ പ്രവേശിചിരിക്കുകയാണ്.  ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യന്റെ രാശിയാണ് ചിങ്ങം. ഇതിലൂടെ ഈ 4 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.

Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്

കർക്കടകം (Cancer): കർക്കടക രാശിയിലുള്ളവർക്ക്  ശുക്രന്റെ സംക്രമണം പണത്തിന്റെ കാര്യത്തിൽ വലിയ ഗുണം ചെയ്യും. ഈ സമയം ഇവർക്ക് വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ചിലവുകൾ ഉണ്ടാകുമെങ്കിലും വരവും ഉണ്ടാകും. കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. പ്രണയ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ നീങ്ങും. നല്ല വിവാഹാലോചനകൾ വരും. അമ്മയുടെ ഉപദേശം ചില ജോലികളിൽ വിജയം നേടാൻ സഹായിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനുള്ള ശക്തമായ സാധ്യതയുണ്ട്.

കന്നി (Virgo): ശുക്രന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് ബിസിനസ്സിൽ നല്ല ലാഭം നൽകും. ഇത് നിക്ഷേപത്തിന് അനുകൂല സമയമാണ്. പഴയ നിക്ഷേപങ്ങളിൽ നിന്ന് വലിയ സമ്പത്ത് ലഭിക്കാൻ സാധ്യതയുണ്ട്. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും. ശുക്രന്റെ അനുഗ്രഹത്താൽ, പങ്കാളിയുമായി ഏകോപനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

Also Read: Team India: 13 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം... ഈ ഇന്ത്യൻ സൂപ്പർ താരം ലോകകപ്പിന് ശേഷം വിരമിച്ചേക്കും! 

മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മൂലം രാജയോഗത്തിന്റെ പൂർണ ഗുണവും നിങ്ങൾക്ക് ലഭിക്കും. ഇവരുടെ ജോലി ഓഫീസിൽ വിലമതിക്കും. നിങ്ങളുടെ ജോലിയിലെ നേട്ടം കാരണം പുതിയ തൊഴിലവസരങ്ങൾ ലഭിചെക്കും.  ഒപ്പം ആഗ്രഹിക്കുന്ന ശമ്പളവും.  പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസിൽ നല്ല ലാഭമുണ്ടാകും. ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമാകുന്ന ഒരു പുതിയ കരാർ അന്തിമമാകും.

തുലാം (Libra): നിങ്ങളുടെ രാശിയിലെ കർമ്മ ഭവനത്തിൽ ശുക്രൻ അതിന്റെ ഗതി മാറ്റുകയും ശേഷം വക്രഗതിയിൽ സഞ്ചരിക്കാനും തുടങ്ങും. ഇതിലൂടെ വ്യവസായികൾക്കും തൊഴിൽ ചെയ്യുന്നവർക്കും സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. മാധ്യമങ്ങൾ, മാർക്കറ്റിംഗ്, വിദ്യാഭ്യാസം, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് അതിശയകമായ സമയം ലഭിക്കും. നിങ്ങളുടെ സംസാരത്തിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയും അത് നിങ്ങളുടെ വിജയത്തിന് ഗുണം ചെയ്യും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News