Akshaya Tritiya 2024: അക്ഷയതൃതീയ 2024: തീയതി, സമയം, പൂജാവിധി, പ്രാധാന്യം എന്നിവ അറിയാം

Akshaya Tritiya 2024 Date: വൈശാഖ മാസത്തിലെ ശുക്ല പക്ഷ തിഥിയിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 10, 2024, 01:17 AM IST
  • "അക്ഷയ" എന്ന പദത്തിൻ്റെ അർത്ഥം ഒരിക്കലും കുറയാത്തത് എന്നാണ്
  • ഈ ദിവസം നടത്തുന്ന ഏതെങ്കിലും മതപരമായ ആചരണങ്ങളോ പ്രവർത്തനങ്ങളോ ശാശ്വതമായ നേട്ടങ്ങൾ നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്
Akshaya Tritiya 2024: അക്ഷയതൃതീയ 2024: തീയതി, സമയം, പൂജാവിധി, പ്രാധാന്യം എന്നിവ അറിയാം

സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവിയായി ലക്ഷ്മി ദേവിയെ ആരാധിക്കുന്ന ഒരു സുപ്രധാന ഉത്സവമാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ല പക്ഷ തിഥിയിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. "അക്ഷയ" എന്ന പദത്തിൻ്റെ അർത്ഥം ഒരിക്കലും കുറയാത്തത് എന്നാണ്. ഈ ദിവസം നടത്തുന്ന ഏതെങ്കിലും മതപരമായ ആചരണങ്ങളോ പ്രവർത്തനങ്ങളോ ശാശ്വതമായ നേട്ടങ്ങൾ നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അക്ഷയതൃതീയ തിയതിയും സമയവും

2024 മെയ് പത്തിനാണ് ഈ വർഷത്തെ അക്ഷയതൃതീയ ആഘോഷിക്കുന്നത്. പൂജാ മുഹൂർത്തത്തിൻ്റെ ശുഭകരമായ സമയങ്ങൾ രാവിലെ 05:33 മുതൽ ഉച്ചയ്ക്ക് 12:18 വരെയും, സ്വർണ്ണം വാങ്ങുന്നതിന് ശുഭകരമായ സമയം മെയ് പത്തിന് രാവിലെ 5:33 മുതൽ മെയ് പതിനൊന്നിന് പുലർച്ചെ 2:50 വരെയുമാണ്.

ALSO READ: അക്ഷയതൃതീയ ദിനത്തിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വാങ്ങരുത്; കഠിന ദാരിദ്ര്യം ഫലം

അക്ഷയതൃതീയ ചരിത്രവും പ്രാധാന്യവും

ത്രേതായുഗത്തിൻ്റെ തുടക്കവും മഹാവിഷ്ണുവിൻ്റെ ആറാമത്തെ അവതാരമായ പരശുരാമൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഹിന്ദു പുരാണങ്ങളിൽ അക്ഷയതൃതീയ പ്രതിപാദിക്കപ്പെടുന്നു. സംരക്ഷകനായ മഹാവിഷ്ണുവിനെയാണ് ഈ ദിനം ആരാധിക്കുന്നത്. സ്വർണ്ണം വാങ്ങൽ, വിവാഹം, വിവാഹ നിശ്ചയം, പുതിയ ബിസിനസ് തുടങ്ങൽ എന്നിവയുൾപ്പെടെയുള്ള പുതിയ തുടക്കങ്ങൾക്കും സംരംഭങ്ങൾക്കും ഈ ദിവസം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു.

അക്ഷയതൃതീയ പൂജാവിധിയും ആഘോഷങ്ങളും

അക്ഷയതൃതീയ ആഘോഷങ്ങളിൽ വിവിധ ആചാരങ്ങൾ ഉൾപ്പെടുന്നു. വീടുകൾ അലങ്കരിക്കുകയും പരമ്പരാഗത മധുരപലഹാരങ്ങൾ തയ്യാറാക്കുന്നു. ഈ ദിനത്തിൽ ആളുകൾ സ്വർണ്ണവും വെള്ളിയും വാങ്ങുന്നു. ക്ഷേത്രങ്ങൾ സന്ദർശിക്കുക, പൂജകൾ നടത്തുക, ദേവതകളിൽ നിന്ന് അനുഗ്രഹം തേടുക എന്നിവ അക്ഷയതൃതീയയിൽ ഭക്തർ ചെയ്യുന്നു.

ALSO READ: രാവിലെ ഉറക്കമുണർന്ന ഉടൻ കണ്ണാടി നോക്കാറുണ്ടോ? ഈ ശീലം ഉടൻ മാറ്റണം, കാത്തിരിക്കുന്നത് വലിയ ദോഷങ്ങൾ

പൂജാ ചടങ്ങുകളിൽ സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദേവനായ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കുകയും പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, മറ്റ് മംഗളകരമായ വസ്തുക്കൾ എന്നിവ നൽകുകയും ചെയ്യുന്നു. കൂടാതെ, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക, സംഭാവന നൽകൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ ദിനത്തിൽ ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News