കിളിമാനൂരിൽ കാറിടിച്ച് കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കിളിമാനൂർ ഇരട്ടച്ചിറ എംജിഎം സ്കൂളിന് സമീപത്തായിരുന്നു അപകടം  

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 06:19 PM IST
  • ഇന്നലെ സെപ്റ്റംബർ മൂന്ന് ഉച്ചയ്ക്ക് 12 മണിയോടെ കിളിമാനൂർ ഇരട്ടച്ചിയ എംജിഎ സ്കൂളിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിക്കുന്നത്.
കിളിമാനൂരിൽ കാറിടിച്ച് കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം :  കിളിമാനൂരിൽ കാറിടിച്ച് വഴയാത്രിക്കാരി മരിച്ചു. കിളിമാനൂർ ഊമൺ പള്ളിക്കര മുളം കുന്ന്  ആവാസ് നിലയത്തിൽ  പരേതനായ സോമൻ പിള്ളയുടെ ഭാര്യ വസന്തകുമാരിയാണ് മരിച്ചത്. 67 വയസായിരുന്നു. ഇന്നലെ സെപ്റ്റംബർ മൂന്ന് ഉച്ചയ്ക്ക് 12 മണിയോടെ കിളിമാനൂർ ഇരട്ടച്ചിയ എംജിഎ സ്കൂളിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിക്കുന്നത്.

റോഡിന്റെ വശം ചേർന്ന് നടന്ന് പോകുകയായിരുന്ന വസന്തകുമാരിയെ കിളിമാനൂർ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാർ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പോലീസ് കേസെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News