Hair Dye

നര മിക്കവർക്കും ഒരു പ്രശ്നമാണ്. ഹെയർ ഡൈ ഉപയോ​ഗിച്ചും മുടി കളർ ചെയ്തുമൊക്കെ നര മാറ്റുന്നവർ നമുക്കിടയിലുണ്ട്. ചെറുപ്പക്കാരിലും ഇപ്പോൾ മുടി നരയ്ക്കുന്നത് സാധാരണമാണ്.

';

നര

രോഗങ്ങൾ, ജീവിതശൈലി, ഭക്ഷണശൈലി, പാരമ്പര്യം തുടങ്ങി വിവിധ കാരണങ്ങൾ മുടി നരയ്ക്കാൻ കാരണമാകാം.

';

ഹെയർ ഡൈ

കടകളിൽ ധാരാളം ഹെയർ ഡൈയ്യുകൾ ലഭ്യമാണ്. എന്നാൽ പലതും കെമിക്കലുകൾ അടങ്ങിയതാകും. ഇത് മുടിക്ക് കറുപ്പ് നിറം നൽകുമെങ്കിലും ഭാവിയിൽ മുടിക്ക് ദോഷം ചെയ്തേക്കാം.

';

നാച്ചുറൽ

അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതികൾ പിന്തുടരുന്നതാണ് എപ്പോഴും നല്ലത്.

';

പ്രകൃതിദത്തം

വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന നിരവധി ഹെയർ ഡൈയുകളുണ്ട്. വീട്ടിലുള്ള സാധനങ്ങൾ ഉപയോ​ഗിച്ച് തന്നെ നമുക്ക് ഇത് ചെയ്യാനാകും.

';

വീട്ടിൽ ചെയ്യാവുന്ന ഡൈ

കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നൊരു ഹെയർ ഡൈ ഇനി പരിചയപ്പെടാം...

';

സവാള

എല്ലാ വീടുകളിലും വളരെ സുലഭമായി കാണുന്നതാണ് സവാള. ഇത് കറി വെയ്ക്കാൻ മാത്രമല്ല മുടിയ്ക്ക് കറുപ്പ് നിറം നൽകാനും ഉപയോ​ഗിക്കാം.

';

സവാള തൊലി

ഉള്ളിത്തൊലി കറുത്ത നിറമാകുന്നതുവരെ ചെറിയ തീയിൽ ചൂടാക്കുക. ഇതിന് ശേഷം ഇത് അടിച്ച് പൗഡർ രൂപത്തിലാക്കുക. ഇതിൽ കറ്റാർവാഴ ജെല്ലോ എണ്ണയോ ഒഴിച്ച് തലയിൽ തേയ്ക്കാം.

';

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ മാറ്റാനും ഉള്ളിത്തൊലിയിലെ സൾഫേറ്റ് സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കും. ഉള്ളിയിൽ വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെയുണ്ട്.

';

VIEW ALL

Read Next Story