UAE: യുഎഇയിൽ കാണാതായിരുന്ന 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Missing Boy Found Dead: കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പോലീസ് വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന്  വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 3, 2024, 08:16 PM IST
  • യുഎഇയിൽ മൂന്നാഴ്ച മുമ്പ് കാണാതായ പ്രവാസി ബാലനെ മരിച്ച നിലയിൽ കണ്ടെത്തി
  • പാകിസ്ഥാൻ സ്വദേശിയായ 17 വയസുകാരനായ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
  • വീട്ടിൽ അമ്മയുമായി വഴക്കിട്ട ശേഷമാണ് കുട്ടി വീട് വിട്ടിറങ്ങി പോയതെന്നാണ് റിപ്പോർട്ടുകൾ
UAE: യുഎഇയിൽ കാണാതായിരുന്ന 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അജ്മാൻ: യുഎഇയിൽ  മൂന്നാഴ്ച മുമ്പ് കാണാതായ പ്രവാസി ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. പാകിസ്ഥാൻ സ്വദേശിയായ 17 വയസുകാരനായ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അമ്മയുമായി വഴക്കിട്ട ശേഷമാണ് കുട്ടി വീട് വിട്ടിറങ്ങി പോയതെന്നാണ് റിപ്പോർട്ടുകൾ. 

Also Read: യുഎഇയിൽ കനത്ത മഴ; ദുബായിൽ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പോലീസ് വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന്  വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.  പാകിസ്ഥാനി ദമ്പതികളുടെ രണ്ട് ആൺ മക്കളിൽ മൂത്തയാളായിരുന്നു മരണപ്പെട്ട ഇബ്രാഹിം മുഹമ്മദ്. അജ്മാനിലെ അൽ ഖോർ ടവറിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പോലീസിൽ നിന്ന് ലഭിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ അച്ഛൻ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർത്ഥനയും നടത്തിയിരുന്നു.  

Also Read: ചതുർഗ്രഹി യോഗത്തിലൂടെ 4 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷിയോടെയാണ് കഴിഞ്ഞിരുന്നതെന്ന് അമ്മ പറഞ്ഞു. അവനെ ഷാർജയിൽ കണ്ടതായി വിവരം ലഭിച്ചിരുന്നുവെങ്കിലും അവിടെയെത്തി പരിശോധിച്ചപ്പോൾ വിവരങ്ങളെല്ലാം തെറ്റായിരുന്നെന്ന് മനസിലാവുകയായിരുന്നു. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും തള്ളിനീക്കിയതെന്നും ഒടുവിൽ പേടിച്ചിരുന്ന വാർത്തയാണ് ഇന്ന് ലഭിച്ചതെന്നും ഒരു അമ്മയ്ക്കും തന്റെ അവസ്ഥ വരരുതെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News