Varshangalkku Shesham : വൻ താരനിരയിൽ ഒരുങ്ങുന്ന 'വർഷങ്ങൾക്ക് ശേഷം' ഇനി തിയറ്ററുകളിലേക്ക്; സിനിമയ്ക്ക് പാക്ക്അപ്പ് വിളിച്ച് വിനീത് ശ്രീനിവാസൻ

Varshangalkku Shesham Movie Updates : ഒക്ടോബർ അവസാനം ആരംഭിച്ച ചിത്രകരണം 40 ദിവസങ്ങൾ എടുത്താണ് പൂർത്തീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 10:10 AM IST
  • 40 ദിവസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ
  • മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്.
  • നിവിൻ പോളി ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തും.
Varshangalkku Shesham : വൻ താരനിരയിൽ ഒരുങ്ങുന്ന 'വർഷങ്ങൾക്ക് ശേഷം' ഇനി തിയറ്ററുകളിലേക്ക്; സിനിമയ്ക്ക് പാക്ക്അപ്പ് വിളിച്ച് വിനീത് ശ്രീനിവാസൻ

Varshangalkku Shesham Movie News : സൂപ്പർ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതായി അറിയിച്ചിരിക്കുയാണ് അണിയറപ്രവർത്തകർ. ഇത് അറിയിച്ചുകൊണ്ടുള്ള വീഡിയോയും അണിയറപ്രവർത്തകർ പുറത്ത് വിടുകയും ചെയ്തു. 40 ദിവസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ വീഡിയോയിൽ പറഞ്ഞു.

"നമ്മുടെ സിനിമ ഇന്നത്തോടു കൂടി തീർന്നിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം 40 ദിവസങ്ങൾ കൊണ്ടാണ് പൂർത്തീയാക്കിയിരക്കുന്നത്. ശരിക്കും പറഞ്ഞാൽ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനുള്ള മെറ്റീരിയൽ ഉള്ള ചിത്രമാണിത്. എന്നാൽ എല്ലാ ഡിപ്പാർട്ട്മെന്റ് ഒരുമയോട് പ്രവർത്തിച്ചതുകൊണ്ടാണ് ചിത്രം വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. 300ൽ അധികം ജൂനിയർ ആർട്ടിസ്റ്റിനെ വെച്ച് രാവിലെ ഏഴ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിട്ടുണ്ട്. എല്ലാ ഡിപ്പോർട്ട്മെന്റിന് നന്ദി അറിയിക്കുന്നു. എല്ലാവരും നല്ല പണി എടുത്തിട്ടുണ്ട്. അതിന്റെ റിസൾട്ട് സിനിമയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു" പാക്കപ്പ് വീഡിയോയിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു. 

ALSO READ : Thundu Movie : ബിജു മേനോന്റെ 'തുണ്ട്' തിയറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

വിനീതിനൊപ്പം സഹോദരനും അനുജനുമായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിർമാതാവ് വൈശാഖ് സുബ്രഹ്മണ്യൻ മറ്റ് സഹതാരങ്ങളും സിനിമയുടെ അണിയറപ്രവർത്തകരുമുണ്ടായിരുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തും. 

പ്രണവിനും നിവിനും പുറമെ വൻ താരനിരയാണ് വിനീത് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് വർഷങ്ങൾക്ക് ശേഷം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാൻഡ് സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News