Manjummel Boys: പറഞ്ഞ പോലെ ഇത് സീന്‍ മാറ്റും; ആദ്യ ഷോയ്ക്ക് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച പ്രതികരണം

Manjummel Boys audience response: പ്രഖ്യാപനം മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'.

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 01:17 PM IST
  • അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'.
  • ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'.
  • ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Manjummel Boys: പറഞ്ഞ പോലെ ഇത് സീന്‍ മാറ്റും; ആദ്യ ഷോയ്ക്ക് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച പ്രതികരണം

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സിന് ആദ്യ ദിനം മികച്ച പ്രതികരണം. ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എല്ലാ തലങ്ങളിലും മികച്ചുനില്‍ക്കുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സമൂഹ മാധ്യമമായ എക്‌സില്‍ ധാരാളം ആളുകള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ആദ്യ ചിത്രമായ 'ജാന്‍ എ മന്‍' ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കി മാറ്റിയ ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ക്ക് പിന്നാലെ ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  

ALSO READ: 'അതൊന്നും സത്യമല്ല'; ഭ്രമയുഗം ഒടിടി റൈറ്റ്സ് 30 കോടിക്ക് വിറ്റു പോയിയെന്ന റിപ്പോർട്ട് തള്ളി മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാവ്

സര്‍വൈവല്‍ ചിത്രം എന്നാല്‍ ഇതാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. പടം മുഴുവന്‍ സുഷിന്റെ അഴിഞ്ഞാട്ടമാണ്, ഇത് തിയേറ്ററില്‍ പോയി തന്നെ കാണണം, പടം കേറി കൊളുത്തി എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍. ചിത്രത്തിന്റെ ടെക്‌നിക്കല്‍ സൈഡ് ലോകോത്തര നിലവാരത്തിലുള്ളതാണെന്നും പറയുന്നവരുണ്ട്. ചില ഷോട്ടുകളും സീനുകളും അവിശ്വസനീയമാണെന്ന് മറ്റ് ചിലര്‍ പറയുന്നു. മഞ്ഞുമലിലെ ബോയ്‌സിന്റെ കൂടെ കൊടൈക്കനാലില്‍ ടൂര്‍ പോയ ഫീല്‍ ലഭിച്ചെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും സുഹൃത്തുക്കളുടെ ഒരു സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ നിന്ന് അവര്‍ക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ പ്രമേയം. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സുഷിന്‍ ശ്യാമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്. 'ഭീഷ്മ പര്‍വ്വം'ത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും സുഷിന്‍ ശ്യാമും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രം റിലീസിന് മുന്നേ തന്നെ അഡ്വാന്‍സ് ബുക്കിംഗിലൂടെ യുകെയില്‍ 11ലേറെ ഹൗസ്ഫുള്‍ ഷോകളാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയ ആര്‍എഫ്ടി ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്. മികച്ച മൗത്ത് പബ്ലിസിറ്റി കൂടി കിട്ടുന്നതോടെ ആദ്യ ദിനമായ ഇന്നും തുടര്‍ന്ന് വരുന്ന വാരന്ത്യ ദിനങ്ങളിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. 

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News