Manjummel Boys Box Office Collection: മഞ്ഞുമ്മല്‍ ബോയ്സ് റെക്കോർഡ് നേട്ടത്തിലേക്ക്; തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടി കടന്നു!

Manjummel Boys Box Office Collection: ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഗുണാ ഗുഹയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‌ഒരു സർവൈവൽ ത്രില്ലറാണ്. ആരും സഹായിക്കാൻ വരാതെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. 

Written by - Ajitha Kumari | Last Updated : Mar 4, 2024, 01:05 PM IST
  • ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു
  • കേരളക്കരയിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്
  • തമിഴ്‌നാട്ടിൽ നിന്നുമാത്രം 15 കോടിയിലധികം രൂപ കളക്ഷൻ നേടി
Manjummel Boys Box Office Collection: മഞ്ഞുമ്മല്‍ ബോയ്സ് റെക്കോർഡ് നേട്ടത്തിലേക്ക്;  തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടി കടന്നു!

Manjummel Boys Box Office Collection Latest Report: ഒരു മലയാള ചിത്രം തമിഴ്നാട്ടിൽ ഇത്രമേൽ  കളക്ഷൻ നേടുന്നത് ആദ്യമായിട്ടായിരിക്കാം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ അഭിനയിച്ച മഞ്ഞുമ്മല്‍ ബോയ്സ് ഏറെ പ്രതീക്ഷയോടെ 2024 ഫെബ്രുവരി 22 നാണ് തിയേറ്ററുകളിൽ എത്തിയത്.

Also Read: പറഞ്ഞ പോലെ ഇത് സീന്‍ മാറ്റും; ആദ്യ ഷോയ്ക്ക് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച പ്രതികരണം

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. കേരളക്കരയിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ചിത്രം ആ​ഗോളതലത്തിൽ 75 കോടി പിന്നിട്ടിരിക്കുകയാണ് എന്നാണ് വാർത്ത. 

Also Read: പ്രേമലുവോ ഭ്രമയുഗമോ അതോ മഞ്ഞുമ്മലോ? 50 കോടി ക്ലബിൽ വേഗത്തിൽ എത്തിയതാര്?

ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഗുണാ ഗുഹയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‌ഒരു സർവൈവൽ ത്രില്ലറാണ്. ആരും സഹായിക്കാൻ വരാതെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ലാൽ ജൂനിയർ, ഗണപതി, ചന്തു സലീംകുമാർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരിച്ചത്. 

Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചിരിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

ചിത്രത്തിന്  തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ തമിഴ്‌നാട്ടിൽ നിന്നുമാത്രം 15 കോടിയിലധികം രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം തമിഴ്‌നാട്ടിൽ ഇത്രയും കളക്ഷൻ നേടുന്നത്. ഇത് ശരിക്കും സിനിമയ്ക്ക് ചരിത്രനേട്ടം തന്നെയാണ്. റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിലാണ് സിനിമ ഈ ചരിത്രനേട്ടം നേടിയിരിക്കുന്നതെന്നത് ശ്രദ്ധേയം. തമിഴ്‌നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മലയാളം ഹിറ്റായി മഞ്ഞുമ്മൽ ബോയ്സ് കുതിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: 30 വർഷങ്ങൾക്ക് ശേഷം ചൊവ്വ-ശനി സംഗമം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

ഇതിനുമുൻപ് ബാംഗ്ലൂർ ഡേയ്സ്, പ്രേമം തുടങ്ങിയ മലയാള സിനിമകൾ തമിഴ്‌നാട്ടിലും മികച്ച പ്രകടനം നടത്തടിയിരുന്നു. എന്നാലും അതിന്റെയൊക്കെ കളക്ഷൻസിനെ വെട്ടിച്ചുകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് മുന്നേറുന്നത്. തമിഴ്‌നാട്ടിൽ മാത്രം ചിത്രം 25 കോടി കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News