Swargathile Katturumbu: ധ്യാൻ ശ്രീനിവാസൻ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' റിലീസിന് തയ്യാറെടുക്കുന്നു

Swargathile Katturumbu Release: മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെഎൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 06:56 PM IST
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജസ്പാൽ ഷൺമുഖൻ ആണ്
  • ചിത്രം മെയ് മാസത്തിൽ പ്രദർശനം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്
Swargathile Katturumbu: ധ്യാൻ ശ്രീനിവാസൻ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' റിലീസിന് തയ്യാറെടുക്കുന്നു

ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' റിലീസിന് തയ്യാറെടുക്കുന്നു. മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെഎൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജസ്പാൽ ഷൺമുഖൻ ആണ്. ചിത്രം മെയ് മാസത്തിൽ പ്രദർശനം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

ധ്യാൻ ശ്രീനിവാസന് പുറമേ ​ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹൻ, അഞ്ജു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് ശിവൻകുട്ടി വടയമ്പാടിയാണ്. തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്.

ALSO READ: 14 വർഷത്തെ അഭിനിവേശം; ആടുജീവിതം ​ഗ്രാൻഡ് റിലീസിന് ആശംസകൾ അറിയിച്ച് സൂര്യ

എൻഎം ബാദുഷയാണ് പ്രോ​ജക്ട് ഡിസൈനർ, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വഘോഷൻ ആണ്. കപിൽ കൃഷ്ണ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ​സന്തോഷ് വർമയുടെ വരികൾക്ക് ബിജിപാൽ സം​ഗീതം പകർന്നിരിക്കുന്നു.

കോയാസ് ആണ് കലാസംവിധാനം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂരാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് രാജീവ് അങ്കമാലിയാണ്. കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത് കുമാർ എടപ്പാൾ. സ്റ്റിൽസ്- ശ്രീനി മഞ്ചേരി. പിആർഒ പി.ശിവപ്രസാദ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News