Cop Uncle Movie : പൊട്ടിച്ചിരിപ്പിക്കാൻ ധ്യാനിന്റെ വക ഒരു ചിരിബോംബെത്തുന്നൂ; കോപ്പ് അങ്കിൾ ഫസ്റ്റ്ലുക്ക്

Cop Uncle Movie First Look : ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 06:52 PM IST
  • ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു.
  • കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം വേനലവധിക്ക് തിയറ്ററുകളിൽ എത്തും.
Cop Uncle Movie : പൊട്ടിച്ചിരിപ്പിക്കാൻ ധ്യാനിന്റെ വക ഒരു ചിരിബോംബെത്തുന്നൂ; കോപ്പ് അങ്കിൾ ഫസ്റ്റ്ലുക്ക്

തിയറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിക്കാൻ കോപ്പ് അങ്കിൽ എത്തുന്നു. ധ്യാൻ ശ്രീനിവാസന്റെ രചനയിൽ വിനയ് ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പങ്കുവെച്ചു. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം വേനലവധിക്ക് തിയറ്ററുകളിൽ എത്തും.

ഗുഡ് ആംഗിൾ ഫിലിംസിന്റെയും ക്രിയ ഫിലിം കോർപ്പിന്റെയും നെക്സ്റ്റെൽ സ്റ്റുഡിയോസിന്റെയും ബാനറിൽ സന്ദീപ് നാരായൺ, പ്രേം അബ്രാം, രമേഷ് കരുടൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധ്യാൻ ശ്രീനിവാസന് പുറമെ മിന്നൽ മുരളി ഫെയിം മാസ്റ്റർ വസിഷ്ഠ്, അജു വർഗീസ്, സൈജു കുറുപ്പ്, ജോണി ആന്റണി, ജാഫർ ഇടുക്കി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. പയ്സ തോമസ്, നിതിൻ കുമാർ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ.

ALSO READ : Premalu Movie : 'എന്റെ ഫേവറേറ്റ് ആദിയാണ്... JK!'; പ്രേമലു കണ്ട രാജമൗലിയുടെ റിവ്യൂ

റോജോ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്, മാർക്ക് ജി മ്യൂസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കണ്ണൻ മോഹനാണ് എഡിറ്റർ. അസീസ് കരുവാരകുണ്ടാണ് കല സംവിധായകൻ.

ധ്യാൻ രചന നിർവഹിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഗൂഢാലോചന എന്ന സിനിമയ്ക്കാണ് ധ്യാൻ ആദ്യമായി തിരക്കഥ എഴുതുന്നത്. പിന്നീട് ബ്ലോക്ക്ബസ്റ്ററായിരുന്ന ലവ് ആക്ഷൻ ഡ്രാമ ധ്യാൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. ഇവയ്ക്ക് പുറമെ പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനും ധ്യാൻ രചന നിർവഹിച്ചിരുന്നു. അതിനുശേഷം 9എംഎം എന്ന ചിത്രത്തിൽ ധ്യനിന്റെ രചനയിൽ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News