Attingal Fire Incident: ആറ്റിങ്ങലിൽ വ്യാപാരസ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തം; ആളപായമില്ല

Attingal Fire Incident: വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Written by - Ajitha Kumari | Last Updated : Apr 2, 2024, 07:09 AM IST
  • ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിപിടുത്തം
  • ആറ്റിങ്ങൽ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തീ പിടിത്തമുണ്ടായത്.
Attingal Fire Incident: ആറ്റിങ്ങലിൽ വ്യാപാരസ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തം; ആളപായമില്ല

തിരുവനന്തപുരം: ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആറ്റിങ്ങൽ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തീ പിടിത്തമുണ്ടായത്.

Also Read: നാമനി‍ർദേശ പത്രിക സമർപ്പിക്കാനെങ്കിലും വരുമല്ലോ; രാഹുലിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ

വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈ ബഡാബസാര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നായി പാര്‍ക്കിങ് ഏരിയയുമുണ്ട്.

Also Read: 

പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, അലങ്കാരസാധനങ്ങള്‍ എന്നിവയെല്ലാം വിൽക്കുന്ന സ്ഥാപനമാണ് ഈ ബഡാബസാര്‍.  ഈ ഉത്പന്നങ്ങൾ സംഭരണകേന്ദ്രത്തിലും ഉണ്ടായിരുന്നു. വസ്ത്രശേഖരത്തിലും പ്ലാസ്റ്റിക്കിലും തീ പടര്‍ന്നതോടെയാണ് വൻ തീ പിടിത്തം ശ്രദ്ധയിൽ പെട്ടത്. പുക ഉയരുന്നത് കണ്ടതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നവര്‍ ഉടൻതന്നെ അവിടെ നിന്നും വാഹനങ്ങൾ മാറ്റിയിരുന്നു. 

Also Read: ഏപ്രിലിൽ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം രാജകീയ ജീവിതവും!

ആറ്റിങ്ങല്‍ അഗ്നിരക്ഷാനിലയത്തില്‍ നിന്നും രണ്ട് യൂണിറ്റെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനാൽ കഴക്കൂട്ടം, വെഞ്ഞാറമൂട്, കല്ലമ്പലം, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്ന്‌ പത്ത് യൂണിറ്റുകള്‍ കൂടി വിളിച്ച് വരുത്തുകയായിരുന്നു.  തീപിടുത്തം വ്യാപാര കേന്ദ്രത്തെ ബാധിച്ചിട്ടില്ല. തീ പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News