Dead Body Found: കടുത്ത ദുര്‍ഗന്ധം, വീട് പരിശോധിച്ച നാട്ടുകാര്‍ കണ്ടത് യുവാവിന്‍റെ അഴുകിത്തുടങ്ങിയ മൃതദേഹം; സംഭവം മലപ്പുറത്ത്

Kerala Police: വീടിനുള്ളിൽ നിന്ന് കടുത്ത ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 07:37 PM IST
  • അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഈ വീട്ടിൽ സജീഷ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്
  • ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി
Dead Body Found: കടുത്ത ദുര്‍ഗന്ധം, വീട് പരിശോധിച്ച നാട്ടുകാര്‍ കണ്ടത് യുവാവിന്‍റെ അഴുകിത്തുടങ്ങിയ മൃതദേഹം; സംഭവം മലപ്പുറത്ത്

മലപ്പുറം: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരി ചെനക്കലങ്ങാടിയിലാണ് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാറമ്മൽ സജീഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീടിനുള്ളിൽ നിന്ന് കടുത്ത ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഈ വീട്ടിൽ സജീഷ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: മത്സരയോട്ടത്തിൽ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് തേഞ്ഞിപ്പലം പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News