Arya Rajendran: ആദ്യ കുഞ്ഞിനെ വരവേറ്റ് മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും

Arya Rajendran Blessed with Baby Girl: സിപിഎമ്മിന്‍റെ യുവനേതാക്കളുടെ പ്രണയവും വിവാഹവപമെല്ലാം ഏറെ ചർച്ചയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 01:06 PM IST
  • ഇന്ന് രാവിലെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ആയിരുന്നു പ്രസവം.
  • സിപിഎം ചാല ഏരിയാ കമ്മിറ്റി അം​ഗമാണ് ആര്യ രാജേന്ദ്രൻ.
  • കോഴിക്കോട് ജില്ലാ കമ്മിറ്റി അം​ഗമാണ് സച്ചിൻ ദേവ്.
Arya Rajendran: ആദ്യ കുഞ്ഞിനെ വരവേറ്റ് മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും

തിരുവനന്തപുരം: ആദ്യ കുഞ്ഞിനെ വരവേറ്റ സന്തോഷത്തിലാണ് ഇപ്പോൾ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ എംഎൽഎയായ സച്ചിൻ ദേവും. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. 2022 സെപ്തംബറിലായിരുന്നു ആര്യയുടേയും സച്ചിന്റേയും വിവാഹം കഴിഞ്ഞത്. ഇന്ന് രാവിലെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ആയിരുന്നു പ്രസവം. അമ്മയും കുഞ്ഞും പൂർണ്ണ ആരോ​ഗ്യവതിയായിരിക്കുന്നുവെന്ന് ആര്യയുടെ അച്ഛൻ പ്രതികരിച്ചു. സിപിഎമ്മിന്‍റെ യുവനേതാക്കളുടെ പ്രണയവും വിവാഹവപമെല്ലാം ഏറെ ചർച്ചയായിരുന്നു. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ബാലസംഘത്തിലും എസ്എഫ്ഐയിലും പ്രവർത്തിച്ചിരുന്ന കാലത്താണ് ഇരുവരും തമ്മിൽ സൗഹദത്തിലാകുന്നത്. പിന്നീട് അത് പ്രണയമായി വളരുകയായിരുന്നു. പാർട്ടിയും രണ്ടു പേരുടേയും കുടുംബങ്ങളും ഒന്നിച്ചാണ് ബന്ധം വിവാ​​​ഹത്തിലെത്തിച്ചത്.  പാർട്ടി ആശയങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഇവരുടെ വിവാഹവും ക്ഷണക്കത്തും.

ALSO READ: പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

നേരത്തെ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പറഞ്ഞുള്ള വിവാഹത്തിനുള്ള ക്ഷണക്കത്ത് വൈറലായിരുന്നു. സിപിഎം ചാല ഏരിയാ കമ്മിറ്റി അം​ഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അം​ഗമാണ് സച്ചിൻ ദേവ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ്  ബാലുശേരി മണ്ഡലത്തിൽ മത്സരിക്കുന്നത്.  സിനിമാ താരം ധർമജനെ വമ്പിച്ച ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ വിജയിച്ച് സച്ചിൻ കേരള നിയമസഭയിൽ എത്തിയത്. തന്റെ 21ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായി ചുമതലയേൽക്കുന്നത്. അന്ന്  ഓൾ സെയിന്റ്സ് കോളജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു ആര്യ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News