Jammu and Kashmir Terrorists Attack: ജമ്മു കശ്മീരിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

ആക്രമണം നടന്ന വിവരം ലഭിച്ചയുടൻ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സ്ഥലത്തെത്തി. വ്യോമസേനയുടെ വാഹനങ്ങൾ ഷാസിതാറിനടുത്തുള്ള എയർബേസിനുള്ളിൽ സുരക്ഷിതമായി കയറ്റി അയച്ചിട്ടുണ്ട്. കൂടാതെ സംഭവ സ്ഥലത്ത് വ്യോമസേനയുടെ ഗരുഡ പ്രത്യേക സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 5, 2024, 10:37 AM IST
  • രാഷ്ട്രീയ റൈഫിൾസ് ഈ പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്.
  • ഇന്ത്യൻ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംഭവത്തിൽ ഉൾപ്പെട്ട ഭീകരർക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
Jammu and Kashmir Terrorists Attack: ജമ്മു കശ്മീരിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

ജമ്മുകാശ്മീർ: ജമ്മുകാശ്മീരിലെ പൂഞ്ചിൽ ഇന്ത്യൻ വ്യോമസേനാ വാഹനവ്യൂഹത്തിന് ഭീകരാക്രമണം. സുരൻകോട്ടിലെ സനായി ഗ്രാമത്തിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയതു. അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ള മൂന്ന് സൈനികർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സൈനികരുടെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണം നടന്ന വിവരം ലഭിച്ചയുടൻ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സ്ഥലത്തെത്തി. വ്യോമസേനയുടെ വാഹനങ്ങൾ ഷാസിതാറിനടുത്തുള്ള എയർബേസിനുള്ളിൽ സുരക്ഷിതമായി കയറ്റി അയച്ചിട്ടുണ്ട്. കൂടാതെ സംഭവ സ്ഥലത്ത് വ്യോമസേനയുടെ ഗരുഡ പ്രത്യേക സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസ് ഈ പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്.  ഇന്ത്യൻ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംഭവത്തിൽ ഉൾപ്പെട്ട ഭീകരർക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. 

ALSO READ: വെറും 100 രൂപ മതി എസി മുറിയിൽ സുഖിച്ച് ഉറങ്ങാം! ഇന്ത്യൻ റെയിൽവേയുടെ ഈ സൗകര്യങ്ങൾ അധികമാർക്കും അറിയില്ല

 സൈന്യത്തിന് നേരെ കഴിഞ്ഞ വർഷം തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച മേഖലയിൽ ഈ വർഷം സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ആക്രമണ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ നിന്നും ആക്രമണം സംഭവിച്ച വാഹനത്തിൻ്റെ വിൻഡ്‌സ്‌ക്രീനിൽ ബുള്ളറ്റ കൊണ്ടതിന്റെ പാടുകൾ കാണാൻ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News