Shocking News: കുഞ്ഞിനെ കാറിൽ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു

ഏകദേശം രണ്ടുമണിക്കൂറിന് ശേഷമാണ് മകൾ കൂടെയില്ലെന്ന് ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് കാറിലെത്തി നോക്കിയപ്പോൾ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 16, 2024, 07:29 PM IST
  • ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം കല്യാണം കൂടാൻ എത്തിയതാണ് പ്രദീപ് ന​ഗർ.
  • കല്യാണ സ്ഥലത്തെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽ നിന്നിറങ്ങി.
  • ഭാര്യക്കൊപ്പം മക്കൾ രണ്ട് പേരും പോയി എന്ന് കരുതിയ പ്രദീപ് കാർ പാർക്ക് ചെയ്യാനായി പോയി.
Shocking News: കുഞ്ഞിനെ കാറിൽ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു

കോട്ട: വിവാഹത്തിൽ പങ്കെടുക്കാൻ പോയ മാതാപിതാക്കൾ മൂന്നുവയസുകാരിയെ കാറിൽ മറന്നു. കുട്ടി തങ്ങൾക്കൊപ്പമില്ല എന്ന് മനസിലാക്കി അന്വേഷിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ചയാണ് നടുക്കുന്ന സംഭവം. ​ഗോർവിക ന​ഗർ എന്ന പെൺകുട്ടിയാണ് മരിച്ചത്. പ്രദീപ് ന​ഗർ എന്നയാളുടെ മകളാണ് ​ഗോർവിക. രണ്ട് മണിക്കൂറോളമാണ് കുട്ടി കാറിനകത്ത് അകപ്പെട്ടത്. 

ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം കല്യാണം കൂടാൻ എത്തിയതാണ് പ്രദീപ് ന​ഗർ. കല്യാണ സ്ഥലത്തെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽ നിന്നിറങ്ങി. ഭാര്യക്കൊപ്പം മക്കൾ രണ്ട് പേരും പോയി എന്ന് കരുതിയ പ്രദീപ് കാർ പാർക്ക് ചെയ്യാനായി പോയി. കാർ ലോക്ക് ചെയ്ത ശേഷം വിവാഹത്തിൽ പങ്കെടുക്കാൻ പോയി. 

Also Read: Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 16 കവിഞ്ഞു

 

ഏകദേശം രണ്ടുമണിക്കൂറിന് ശേഷമാണ് മകൾ കൂടെയില്ലെന്ന് ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് കാറിലെത്തി നോക്കിയപ്പോൾ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് കുടുംബം വിസമ്മതിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News