പ‍ഞ്ചാബിൽ കോണ്‍ഗ്രസ് റാലിയ്ക്കിടെ വെടിവെപ്പ്, ഒരാൾക്ക് പരിക്ക്

റാലിക്കിടെ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : May 18, 2024, 06:13 PM IST
  • വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു.
  • കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ അമൃത്സറിൽ നടന്ന റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്.
പ‍ഞ്ചാബിൽ കോണ്‍ഗ്രസ് റാലിയ്ക്കിടെ വെടിവെപ്പ്, ഒരാൾക്ക് പരിക്ക്

പ‍ഞ്ചാബിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ അമൃത്സറിൽ നടന്ന റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പ് നടത്തിയവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. റാലിക്കിടെ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് പിന്നിൽ ആംആദ്മി പ്രവ‍ര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   

Haryana Bus Accident: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് മരണം. കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം സംഭവിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. യുപി മഥുരയിലും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60ഓളം പേർ ബസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. 

ബൈക്ക് യാത്രികനാണ് ബസിന്റെ പിൻഭാ​ഗത്ത് നിന്നും തീയും പുകയും ഉയരുന്ന വിവരം ബസിലുള്ളവരെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിർത്തി  ആളുകളെ പുറത്തിറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയ്യെടുത്തത്. ​ഗുരുതരമായി പൊള്ളലേറ്റ എട്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തീപിടിച്ച വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചുവെങ്കിലും വൈകിയാണ് ഇവർ എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്‌സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.  ബസിന്‍റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്. പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. ഏറെ നേരം വൈകിയാണ് പോലീസും എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.  തീർത്ഥാടനത്തിന്റെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്. തീർത്ഥാടനത്തിനായി വാടകയ്ക്ക് എടുത്ത ബസാണ് അപകടത്തിൽപ്പെട്ടത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News