Terrorist Arrested: ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ തീവ്രവാദികൾ അറസ്റ്റില്‍

Terrorists Arrested Jammu and Kashmir: ആദില്‍ ഹുസൈന്‍ വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്‌സര്‍ അഹമ്മദ് ഖാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 08:08 AM IST
  • ജമ്മുകശ്മീരില്‍ അഞ്ച് ലഷ്കർ തീവ്രവാദികളെ അറസ്റ്റ് ചെയ്തു
  • ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
  • ഇവർ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ്
Terrorist Arrested: ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ തീവ്രവാദികൾ അറസ്റ്റില്‍

Terrorists Arrested Jammu and Kashmir: ജമ്മുകശ്മീരില്‍ അഞ്ച് ലഷ്കർ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി കുല്‍ഗാം പോലീസ് അറിയിച്ചു.  രണ്ട് പിസ്റ്റളുകള്‍, മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു യുബിജിഎല്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവയാണ് ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തത്. 

Also Read: 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അധ്യാപകര്‍; സംഭവം സര്‍ക്കാര്‍ സ്‌കൂളില്‍

ആദില്‍ ഹുസൈന്‍ വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്‌സര്‍ അഹമ്മദ് ഖാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.  ഇവർ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ്. കേസില്‍ ഖൈമോ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: Shani Gochar: 2025 വരെ ശനി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

ഒരു മാസത്തിന്  മുൻപ് വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോരയില്‍ പോലീസ് ഭീകരരുടെ താവളം തകര്‍ത്ത് ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് ശേഷമുള്ള സംഭവ വികാസമാണിത്. അസം റൈഫിള്‍സും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും (CRPF) സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു 5 തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News