Jammu and Kashmir: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഭീകരനെ വധിച്ചു

Army foils infiltration attempt: ഇന്ന് പുലര്‍ച്ചെയാണ് ദെഗ്വാര്‍ സെക്ടറില്‍ ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 03:39 PM IST
  • ദെഗ്വാര്‍ സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമമുണ്ടായത്.
  • പുലര്‍ച്ചെ 2 മണിയോടെ നടന്ന വെടിവെയ്പ്പിനൊടുവില്‍ ഒരു ഭീകരനെ വധിച്ചു.
  • ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
Jammu and Kashmir: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ദെഗ്വാര്‍ സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമമുണ്ടായത്. 

ഇരുളിന്റെ മറപറ്റി രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഹി ബറ്റാലിയന്‍ മേഖലയില്‍ പുലര്‍ച്ചെ 2 മണിയോടെ നടന്ന വെടിവെയ്പ്പിനൊടുവില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. 

ALSO READ: ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ വന്‍ തീപിടിത്തം

രണ്ട് ഭീകരരാണ് നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇവരില്‍ ഒരു ഭീകരന്‍ വെടിയേറ്റ ഉടന്‍ തന്നെ വീണു. എന്നാല്‍ തിരികെ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ഭീകരനും വെടിയേറ്റ് വീണെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മേഖലയില്‍ പരിശോധന തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിന്റെ വിവിധ മേഖലകളില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നുണ്ട്. രജൗരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാം ജില്ലയിലെ വനമേഖലയില്‍ വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടിആര്‍എഫ്) ബന്ധമുള്ള മൂന്ന് ഭീകരസംഘങ്ങളെ ശ്രീനഗറിലെ നാതിപ്പോര മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുടര്‍ച്ചയായി ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News