Amarnath Yatra: മോശം കാലാവസ്ഥയും മണ്ണിടിച്ചിൽ ഭീഷണിയും; അമർനാഥ് യാത്ര രണ്ടാം ദിവസവും നിർത്തിവച്ചു

Amarnath yatra suspended: കശ്മീർ താഴ്‌വരയിലെ ബൽതാൽ, പഹൽഗാം റൂട്ടുകളിൽ അമർനാഥ് യാത്ര തുടർച്ചയായ രണ്ടാം ദിവസവും നിർത്തിവച്ചു. ഹില്ലർ അനന്ത്‌നാഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഖാസിഗുണ്ടിനും ബനിഹാലിനും ഇടയിലുള്ള ട്രെയിൻ ഗതാഗതവും നിർത്തിവച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 06:37 AM IST
  • വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്
  • തുടർച്ചയായ മഴയെത്തുടർന്ന് അനന്ത്നാഗ് ജില്ലയിലെ നദികളിലും കനാലുകളിലും ജലനിരപ്പ് വർധിക്കുകയും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതി ഉണ്ടാവുകയും ചെയ്തു
  • പല കണക്ഷൻ റോഡുകളും വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചു
Amarnath Yatra: മോശം കാലാവസ്ഥയും മണ്ണിടിച്ചിൽ ഭീഷണിയും; അമർനാഥ് യാത്ര രണ്ടാം ദിവസവും നിർത്തിവച്ചു

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ അമർനാഥ് യാത്ര തുടർച്ചയായ രണ്ടാം ദിവസവും നിർത്തിവച്ചു. ഹോളി കേവിൽ നേരിയ മഞ്ഞ് വീഴ്ച ഉണ്ടായത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. ഈ സാഹചര്യത്തിൽ ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് തീർഥാടകരുടെ പുതിയ ബാച്ചുകളൊന്നും അനുവദിച്ചില്ല.

കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക ഹൈവേയായ എൻഎച്ച് 1ൽ പന്ത്യാൽ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗത തടസം നേരിട്ടിരുന്നു. ഇതേ തുടർന്നാണ് ജമ്മുവിലെ ബേസ് ക്യാമ്പിൽ നിന്നുള്ള തീർത്ഥാടകരുടെ നീക്കം നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. 270 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ രാംബാൻ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.

പ്രതികൂല കാലാവസ്ഥ കാരണം, ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് ഹോളി കേവിലേക്ക് പുറപ്പെടാൻ പുതിയ തീർത്ഥാടകരെ അനുവദിച്ചില്ല. കശ്മീർ താഴ്‌വരയിലെ ബൽതാൽ, പഹൽഗാം റൂട്ടുകളിൽ അമർനാഥ് യാത്ര തുടർച്ചയായ രണ്ടാം ദിവസവും നിർത്തിവച്ചു. ഹില്ലർ അനന്ത്‌നാഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഖാസിഗുണ്ടിനും ബനിഹാലിനും ഇടയിലുള്ള ട്രെയിൻ ഗതാഗതവും നിർത്തിവച്ചു.

ALSO READ: Rain Alert: ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. തുടർച്ചയായ മഴയെത്തുടർന്ന് അനന്ത്നാഗ് ജില്ലയിലെ നദികളിലും കനാലുകളിലും ജലനിരപ്പ് വർധിക്കുകയും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതി ഉണ്ടാവുകയും ചെയ്തു. പല കണക്ഷൻ റോഡുകളും വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചു.

ജമ്മു കശ്മീരിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജമ്മു-കശ്മീർ ഡിവിഷനുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കും മറ്റ് പ്രദേശങ്ങളിൽ ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.

പൊതുജനങ്ങൾക്കായുള്ള ജാ​ഗ്രത നിർദേശങ്ങൾ:

1. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാനിടയുള്ളതിനാൽ താഴ്ന്ന വൃഷ്ടിപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക.
2. താഴ്ന്ന പ്രദേശങ്ങളിൽ താൽക്കാലിക വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.
3. ശ്രീനഗർ-ജമ്മു ദേശീയ പാത, മുഗൾ റോഡ്, ശ്രീനഗർ-ലേ ദേശീയ പാത, മറ്റ് പ്രധാന മലയോര റോഡുകൾ എന്നിവയിൽ ഉപരിതല ഗതാഗതം താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.
4. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ വീടിനുള്ളിൽ തന്നെ തുടരുക.
5. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, കശ്മീർ ഡിവിഷന്റെ ഉയർന്ന ഭാഗങ്ങളിൽ നേരിയ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News