Railway Fare Cut: പ്രതിദിന ട്രെയിൻ യാത്രക്കാർക്ക് നേട്ടം!! നിരക്ക് വെട്ടിക്കുറച്ച്‌ ഇന്ത്യന്‍ റെയിൽവേ

Railway Fare Cut:  മിനിമം ട്രെയിൻ ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി ബോർഡ് കുറച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബോർഡ് വീണ്ടും മിനിമം നിരക്ക് 10 രൂപയാക്കി കുറച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 01:24 PM IST
  • മിനിമം നിരക്ക് കുറച്ചുകൊണ്ട് റെയിൽവേ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. ദിവസവും ട്രെയിനിൽ യാത്രചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക
Railway Fare Cut: പ്രതിദിന ട്രെയിൻ യാത്രക്കാർക്ക് നേട്ടം!! നിരക്ക് വെട്ടിക്കുറച്ച്‌ ഇന്ത്യന്‍ റെയിൽവേ

Railway Fare Cut: ട്രെയിൻ യാത്രക്കാരുടെ യാത്രാ സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവേ നിരവധി പരിഷ്‌ക്കാരങ്ങളാണ് നടപ്പാക്കി വരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി റെയിൽവേ മന്ത്രാലയം അടിസ്ഥാന സൗകര്യങ്ങളിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആധുനിക ട്രെയിനുകളടക്കം നിരവധി പുതിയ സൗകര്യങ്ങളും യാത്രക്കാർക്കായി റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

Also Read: KSRTC Bus Fire: കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; രക്ഷകനായി ഡ്രൈവർ

എന്നാൽ, ഇപ്പോൾ ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ. അതായത്, മിനിമം നിരക്ക് കുറച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയിരിയ്ക്കുന്നത്. ദിവസവും ട്രെയിനിൽ യാത്രചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക. 

Also Read:  Planetary Transits March 2024: ഈ 6 രാശിക്കാർക്ക് മാർച്ച് മാസം അവിസ്മരണീയം!! ഈ 5 ഗ്രഹങ്ങളുടെ സംക്രമണം നൽകും വന്‍ നേട്ടങ്ങള്‍!! 

മിനിമം ട്രെയിൻ ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി ബോർഡ് കുറച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബോർഡ് വീണ്ടും മിനിമം നിരക്ക് 10 രൂപയാക്കി കുറച്ചു. മിനിമം നിരക്ക് വർദ്ധിപ്പിച്ച അവസരത്തിൽ ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ 30 രൂപ നൽകേണ്ടി വന്നിരുന്നു. എന്നാൽ, റെയിൽവേ നിരക്ക് കുറച്ചതോടെ കുറഞ്ഞ തുകയ്ക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ യാത്രക്കാർക്ക് സാധിക്കും.  

റെയിൽവേ ബോർഡ് കൈക്കൊണ്ട ഈ തീരുമാനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കാണ്. ഇതുവരെ, ദിവസവും ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മിനിമം നിരക്ക്  30 രൂപയാണ് നൽകേണ്ടിയിരുന്നത്.

കൊറോണയ്ക്ക് മുമ്പ് മിനിമം നിരക്ക് 10 രൂപയായിരുന്നു... 

നമ്മുടെ രാജ്യത്ത് റെയില്‍വേ ഏറ്റവും ചിലവ് കുറഞ്ഞ യാത്രാ മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്.  
2020ൽ കൊറോണ പടർന്നുപിടിക്കുന്നതിന് മുമ്പ് ട്രെയിൻ യാത്രയ്ക്കുള്ള മിനിമം നിരക്ക് 10 രൂപയായിരുന്നു. കൊറോണകാലത്ത് ട്രെയിന്‍ സര്‍വീസുകള്‍ പോലും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍,  കൊറോണയ്ക്ക് ശേഷം ട്രെയിനുകൾ ഓടിത്തുടങ്ങിയപ്പോൾ മിനിമം നിരക്ക് 30 രൂപയായി ഉയർത്തി. യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ യാത്രക്കാർക്ക് മുമ്പത്തേക്കാൾ മൂന്നിരട്ടി തുക നൽകേണ്ടി വന്നിരുന്നു.  

വർദ്ധിപ്പിച്ച  മിനിമം യാത്രാ നിരക്ക് കുറയ്ക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ മാസങ്ങളായി  റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വേ ഈ നടപടി സ്വീകരിച്ചിരിയ്ക്കുന്നത്. 

മിനിമം നിരക്ക് 10 രൂപ നിരക്കിൽ യാത്രക്കാരിൽ നിന്ന് ഈടാക്കുമെന്ന് റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു. പ്രാദേശിക ടിക്കറ്റ് ബുക്കിംഗ് ആപ്പ്, സോഫ്‌റ്റ്‌വെയർ, യുടിഎസ് ആപ്പ് എന്നിവയിൽ കുറഞ്ഞ നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 

ലോക്കൽ ട്രെയിന്‍ സർവീസുകള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാനായി മിനിമം നിരക്ക് 10 രൂപ എന്ന തോതില്‍ റെയില്‍വേ ഈടാക്കും. റെയില്‍വേ ഈ തീരുമാനം നടപ്പാക്കുന്നതോടെ ഡൽഹി-എൻസിആർ ഉൾപ്പെടെ രാജ്യത്തെ ലക്ഷക്കണക്കിന് പ്രതിദിന യാത്രക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News