Chanakya Niti: ഈ 4 ശീലങ്ങൾ ഇന്ന് തന്നെ മാറ്റിക്കോളൂ! ഇല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീഴും

Chanakya Niti: ഈ 4 ശീലങ്ങൾ ഇന്ന് തന്നെ മാറ്റിക്കോളൂ! ഇല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീഴും Chanakya Niti on Poverty: മികച്ച ഉപദേശകനായിരുന്നു ആചാര്യ ചാണക്യൻ. ചാണക്യ നിർദ്ദേശങ്ങൾ പിന്തുടർന്ന നിരവധി ആളുകൾ അവരുടെ ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : May 15, 2024, 06:57 PM IST
  • ഭാവിയെ കുറിച്ച് ചിന്തിക്കാതെ പണം ചെലവാക്കരുത്.
  • മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അലസതയാണ്.
  • ചാണക്യ നീതി പ്രകാരം രാവിലത്തെ സമയം വളരെ വിലപ്പെട്ടതാണ്.
Chanakya Niti: ഈ 4 ശീലങ്ങൾ ഇന്ന് തന്നെ മാറ്റിക്കോളൂ! ഇല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീഴും

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡതന്മാരിൽ ഒരാളായ ഉപദേശകനാണ് ആചാര്യ ചാണക്യൻ. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമർശിക്കുന്ന ഒരു നീതി ശാസ്ത്രം അദ്ദേഹം രചിച്ചിട്ടുണ്ട്. പലരും തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ചാണക്യന്റെ  ഈ തത്വങ്ങൾ പരീക്ഷിക്കുകയോ പിന്തുടരുകയോ ചെയ്യുന്നു. ചാണക്യന്റെ മാർഗ നിർദ്ദേശങ്ങൾ പിന്തുടർന്ന നിരവധി ആളുകൾ അവരുടെ ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട്. 

ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ മനുഷ്യന്റെ ശത്രുവാകുന്ന ചില ശീലങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ ഇത്തരം ചില ശീലങ്ങള്‍ കാരണം, അവര്‍ ജീവിതത്തില്‍ പരാജയങ്ങളെ അഭിമുഖീകരിക്കുന്നു.

ALSO READ: 1199 ഇടവ മാസഫലം; ഈ രാശിക്കാരുടെ ജോലി തെറിക്കും, ദുരിതങ്ങളുടെ ഘോഷയാത്ര! നേട്ടം ഇവർക്ക്

പണം പാഴാക്കുന്നത് 

വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ പണം ചെലവഴിക്കുന്ന ചിലരുണ്ട്. അത്തരം ശീലങ്ങള്‍ അയാള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരക്കാര്‍ക്ക് ഭാവിയിലേക്കുള്ള പണം ലാഭിക്കാനും കഴിയില്ല. ചിന്തിക്കാതെ പണം ചെലവാക്കുന്നവര്‍ വളരെ പെട്ടെന്ന് ദരിദ്രരാകുമെന്ന് ചാണക്യനീതിയില്‍ കുറിക്കുന്നു.

അലസതയോടെ നടക്കുന്നത് 

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അലസതയാണ്. അലസത കാരണം ഒരു വ്യക്തിക്ക് വിജയിക്കാനുള്ള പല അവസരങ്ങളും നഷ്ടപ്പെടുന്നു. അലസമായ സ്വഭാവം കാരണം അവര്‍ പതിവായി പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരക്കാര്‍ ഉറപ്പായും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ചാണക്യനീതിയില്‍ പറയുന്നു.

അധികമായി ഉറങ്ങുന്നത് 

ചാണക്യ നീതി പ്രകാരം രാവിലത്തെ സമയം വളരെ വിലപ്പെട്ടതാണ്. അതിനാല്‍ ഒരു വ്യക്തി എല്ലായ്പ്പോഴും അതിരാവിലെ എഴുന്നേല്‍ക്കണം. അതേസമയം, രാവിലെ വൈകി ഉണരുന്നവര്‍ പല രോഗങ്ങളും തങ്ങളിലേക്ക് വരുത്തി വെയ്ക്കുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങുന്ന ഒരാള്‍ക്ക് ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ലെന്ന് ചാണക്യന്‍ പറയുന്നു. ഇവർക്ക് ല്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കില്ല. അവര്‍ എപ്പോഴും ദാരിദ്ര്യത്തിലായിരിക്കും ജീവിക്കുക എന്നും ചാണക്യന്‍ പറയുന്നു. 

അമിതമായി ഭക്ഷണം കഴിക്കുന്നത് 

ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ എല്ലാവരും കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ആവശ്യത്തിൽ അധികം ഭക്ഷണം കഴിക്കരുത്. അത്തരം ആളുകളുടെ മനസ്സ് എല്ലായ്പ്പോഴും ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാല്‍ അവര്‍ക്ക് സമ്പത്ത് ശേഖരിക്കാന്‍ കഴിയില്ല. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പ്രവര്‍ത്തിയാണെന്ന് ചാണക്യന്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News