Unni Mukundan : ഉണ്ണി മുകുന്ദൻ ഒരു പാർട്ടിയിലും അംഗമല്ല; തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണങ്ങൾ വ്യാജമെന്ന് നടന്റെ മാനേജർ

Unni Mukundan BJP Candidate : നേരത്തെ ഉണ്ണി മുകുന്ദൻ വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 07:32 PM IST
  • ഉണ്ണി മുകുന്ദൻ ഒരു പാർട്ടിയിലും അംഗമല്ല.
  • നടൻ തന്റെ സിനിമ കരിയറിലെ ഒരു മികച്ച ഘട്ടത്തിലൂടെ കടന്നുപോകുകയാണ്
  • പല വാർത്തകളും അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്. അവയ്ക്കൊന്നും കഴമ്പുമില്ലെന്നും മാനേജർ
Unni Mukundan : ഉണ്ണി മുകുന്ദൻ ഒരു പാർട്ടിയിലും അംഗമല്ല; തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണങ്ങൾ വ്യാജമെന്ന് നടന്റെ മാനേജർ

Unni Mukundan Politics Entry : ഉണ്ണി മുകുന്ദന്റെ ലക്ഷ്യം സിനിമ മാത്രമാണെന്നും രാഷ്ട്രീയത്തിലേക്കില്ലയെന്ന് നടന്റെ മാനേജർ വിപിൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർചട്ടുകൾ വന്നതിന് പിന്നാലെയാണ് നടന്റെ മനേജറിന്റെ പ്രതികരണം. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ പ്രവേശനത്തെ ബന്ധപ്പെടുത്തികൊണ്ടുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നാണ് മാനേജർ അറിയിക്കുന്നത്. 

ഉണ്ണി മുകുന്ദൻ ഒരു പാർട്ടിയിലും അംഗമല്ല. നടൻ തന്റെ സിനിമ കരിയറിലെ ഒരു മികച്ച ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഉണ്ണിക്ക് ഇപ്പോൾ സിനിമയിൽ നല്ല തിരക്കുണ്ട്. മറ്റൊന്നു ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും നടന്റെ മനേജർ അറിയിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഉണ്ണിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെടുത്തി പല വാർത്തകളും അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്. അവയ്ക്കൊന്നും കഴമ്പുമില്ലെന്നും മാനേജർ കൂട്ടിച്ചേർത്തു.

ALSO READ : Kerala Padayatra: കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും

നേരത്തെ ഉണ്ണിയെ ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സ്ഥാനാർഥിയാക്കാൻ ബിജെപി ലക്ഷ്യമിടുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഉണ്ണിക്ക് പുറമെ ഗായിക ചിത്ര, മുൻ കായിക താരം പി ടി ഉഷ തുടങ്ങിയ പ്രമുഖരെയും ബിജെപി കളത്തിൽ ഇറക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നാണ് മാതൃഭൂമിയുടെ റിപ്പോർട്ട്. മാളികപ്പുറം സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ അതിലെ അയ്യപ്പനോട് സാദൃശ്യമുള്ള കഥാപാത്രത്തെ ഉണ്ണി അവതരിപ്പിച്ചതുമാണ് പത്തനംതിട്ടയിലേക്ക് നടനെ ബിജെപി പരിഗണിക്കുന്നത്. ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ ഉണ്ണി മത്സരിപ്പിച്ചാൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പക്കുന്നത്. 

തിരുവനന്തപുരം, തൃശൂർ, പോലെ ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. വോട്ട് വിഹിതം സുരേന്ദ്രൻ ഉയർത്താൻ സാധിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു ബിജെപി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News