Udal OTT : ഉടൽ സൈന പ്ലേയിൽ മാത്രമല്ല; ഈ ഒടിടി പ്ലാറ്റ്ഫോമിലും കാണാം

Udal OTT Updates : ഈ വർഷം ജനുവരിയിൽ ചിത്രം സൈന പ്ലേയിലൂടെ ഒടിടി സംപ്രേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഇപ്പോൾ മറ്റൊരു പ്ലാറ്റഫോമിൽ എത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 04:54 PM IST
  • ആഗോളത്തലത്തിൽ എല്ലാ പ്രൈം വീഡിയോ സബ്സ്ക്രൈബേഴ്സിനും ഇപ്പോൾ ഉടൽ കാണാൻ സാധിക്കുന്നതാണ്.
  • 2022 മെയ് 20ന് തിയറ്ററുകളിൽ റിലീസായി ചിത്രമാണ് ഉടൽ
Udal OTT : ഉടൽ സൈന പ്ലേയിൽ മാത്രമല്ല; ഈ ഒടിടി പ്ലാറ്റ്ഫോമിലും കാണാം

Udal OTT Platform : തിയറ്ററുകിൽ എത്തിട്ട് ഒന്നര വർഷത്തിന് ശേഷം ഒടിടിയിൽ എത്തിയ ചിത്രമാണ് ഉടൽ. 2024ന്റെ തുടക്കത്തിൽ ഉടൽ സൈന പ്ലേ എന്ന പ്ലാറ്റ്ഫോമിലൂടെ ഒടിടി സംപ്രേഷണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം സൈന പ്ലേയിൽ മാത്രമല്ല മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലും ലഭ്യമാണ്. ആമസോൺ പ്രൈം വീഡിയിലാണ് ഇപ്പോൾ ഉടൽ കാണാൻ സാധിക്കുന്നത്. ആഗോളത്തലത്തിൽ എല്ലാ പ്രൈം വീഡിയോ സബ്സ്ക്രൈബേഴ്സിനും ഇപ്പോൾ ഉടൽ കാണാൻ സാധിക്കുന്നതാണ്.

2022 മെയ് 20ന് തിയറ്ററുകളിൽ റിലീസായി ചിത്രമാണ് ഉടൽ. ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുർഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ഉടലിന് കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ സാധിച്ചില്ല. ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ അണിയറ പ്രവത്തകർ പദ്ധതിയുള്ളതിനാലാണ് ഉടലിന്റെ ഒടിടി റിലീസ് വൈകുന്നതെന്ന് നേരത്തെ നടൻ ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞരിക്കുന്നത്. രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ.

ALSO READ : Premalu OTT : ഇത് 'ജെ കെ' അല്ല! പ്രേമലു അടുത്താഴ്ച ഒടിടിയിൽ എത്തും, ഔദ്യോഗിക പ്രഖ്യാപനം

ഡോണ്ട് ബ്രീത്ത് എന്ന സിനിമ കണ്ട് കയ്യടിച്ചവരും ഞെട്ടിതരിച്ചവരുമൊക്കെ ഒരുപാട് പേരുണ്ടാവും. വയസ്സായ ഒന്നിനും ആരോഗ്യമില്ലെന്ന് തോന്നിപ്പിക്കുന്ന ആ കഥാപാത്രം ചെയ്യുന്നത് കണ്ട് പേടിച്ച് കയ്യടിച്ചവരും ഉണ്ട്. അത്തരത്തിൽ ഒരു  ശൈലിയിൽ കേരളത്തിലെ ഒരു വീട്ടിൽ സംഭവിക്കുന്നതായി ചിത്രീകരിച്ച് പേടിയും ഭയവും കുറയ്ക്കാതെ സിനിമ തുടങ്ങുന്നതുമുതൽ അവസാനം വരെ എഡ്ജ് ഓഫ് ദി സീറ്റ് ഇരുത്താൻ സംവിധായകൻ രതീഷ് രഘുനന്ദന് ഉടലിലൂടെ സാധിച്ചിരുന്നു.

കേരളത്തിലെ നാട്ടുംപുറങ്ങളിൽ സാധാരണയായി ഒരു വയസ്സായ കഥാപാത്രം താമസിക്കുമ്പോൾ അയാൾക്ക് കൂടിപ്പോയാൽ ഏത് അറ്റം വരെ പോകാൻ കഴിയും എന്നുള്ള ഒരു സാധാരണ ബോധത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് ഉടൽ ഹൃദയങ്ങളിലേക്ക് കേറിയത്. ഒരുപാട് പോസിറ്റീവുകൾ നിറഞ്ഞ ചിത്രം അത്ര പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല.

വളരെ ചുരുങ്ങിയ സമയത്ത് വളരെ ചുരുങ്ങിയ സ്പേസിൽ ഒരു രാത്രി സംഭവിക്കുന്ന കഥ ഒട്ടും ബോർ അടിപ്പിക്കാതെ പറയുന്നത് നിസ്സാര കാര്യമല്ല. പ്രേക്ഷകനെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ഐഡിയയും തരാതെയാണ് കഥയുടെ പോക്ക്. ബിജിഎമ്മും സൗണ്ട് എഫക്റ്സും തീയേറ്ററിൽ തന്ന അനുഭവം ഗംഭീരമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അനുഭവപ്പെടുന്ന നിശബ്ദത പോലും അത്രയും ആഴത്തിൽ പ്രേക്ഷകനെ പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആർട്ട് ഡയറക്ടർക്കും മേക്കപ്പ് ഡിപാർട്മെന്റിനും കൊടുക്കാം ഒരു വലിയ കയ്യടി.

പ്രധാനമായി 3 കഥാപാത്രങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രൻസ് ഏറ്റവും ആഴത്തിൽ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. വല്ലാത്ത ഒരു അനുഭവം ഇന്ദ്രൻസ് ഓണ് - സ്‌ക്രീനിൽ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. എടുത്ത് പറയേണ്ട പ്രകടനം ദുർഗ കൃഷ്ണന്റേതാണ്. പല പല ട്രാൻസ്ഫോർമേഷനിലൂടെ പോകുന്ന കഥാപാത്രം ഗംഭീരമായി ദുർഗ അവതരിപ്പിച്ചിട്ടുണ്ട്.  ഇങ്ങനെയുള്ള പേർഫെക്ഷൻ പരിശ്രമങ്ങൾ ഏറ്റെടുക്കേണ്ടതാണ്. ഡാർക്ക് ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഉടൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News