Dileep birthday: വിന്റേജ് ലുക്കില്‍ ദിലീപ്; 'തങ്കമണി' സെക്കന്‍ഡ് ലുക്ക് എത്തി

Thankamani second look: എൺപതുകളുടെ ലുക്കിൽ കൂളിം​ഗ് ​ഗ്ലാസ് വെച്ച് നിൽക്കുന്ന ദിലീപിനെയാണ് സെക്കൻഡ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 11:34 AM IST
  • ചിത്രം രതീഷ് രഘുനന്ദൻ ആണ് സംവിധാനം ചെയ്യുന്നത്.
  • നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.
  • ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
Dileep birthday: വിന്റേജ് ലുക്കില്‍ ദിലീപ്; 'തങ്കമണി' സെക്കന്‍ഡ് ലുക്ക് എത്തി

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തങ്കമണി'. കേരളത്തെ പിടിച്ചു കുലുക്കിയ 'തങ്കമണി' സംഭവത്തെ ആസ്പദമാക്കുന്ന ചിത്രം രതീഷ് രഘുനന്ദൻ ആണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

എൺപതുകളുടെ ലുക്കിൽ കൂളിം​ഗ് ​ഗ്ലാസ് വെച്ച് നിൽക്കുന്ന ദിലീപാണ് പോസ്റ്ററിലുള്ളത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ  നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ, തമിഴിൽ നിന്ന്  ജോൺ വിജയ്, സംമ്പത് റാം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 

ALSO READ: ദിലീപിന്റെ മാസ് ആക്ഷൻ ചിത്രം തിയേറ്ററുകളിലേക്ക്; 'ബാന്ദ്ര' റിലീസ് പ്രഖ്യാപിച്ചു

ഛായാഗ്രഹണം - മനോജ് പിള്ള, എഡിറ്റർ - ശ്യാം ശശിധരൻ, സംഗീതം - വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ - ഗണേഷ് മാരാർ, മിക്സിംഗ് - ശ്രീജേഷ് നായർ, കലാസംവിധാനം - മനു ജഗത്, മേക്കപ്പ് - റോഷൻ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, സ്റ്റണ്ട് - രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, ഗാനരചന - ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ - സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - മോഹൻ 'അമൃത', പ്രോജക്ട് ഹെഡ് - സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, സ്റ്റിൽസ് - ശാലു പേയാട്, ഡിസൈൻ - അഡ്സോഫ്ആഡ്സ്, ഡിജിറ്റൽ പ്രൊമോഷൻസ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ്, & വിതരണം - ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News