Shaakuntalam: 'ശകുന്തളിയിലേക്കുള്ള സാമന്തയുടെ യാത്ര'; 'ശാകുന്തളം' ബിഹൈൻഡ് ദ സീൻ വീഡിയോ

മലയാളി താരം ദേവ് മോഹനാണ് ശാകുന്തളത്തിൽ ദുഷ്യന്തൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 07:10 PM IST
  • കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയായി എത്തുന്നത് സാമന്തയാണ്.
  • ദുഷ്യന്തനാകുന്നത് മലയാളി താരം ദേവ് മോഹനും.
  • സാമന്ത 'ശകുന്തള'ആയി ഒരുങ്ങുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
Shaakuntalam: 'ശകുന്തളിയിലേക്കുള്ള സാമന്തയുടെ യാത്ര'; 'ശാകുന്തളം' ബിഹൈൻഡ് ദ സീൻ വീഡിയോ

സാമന്ത നായികയാകുന്ന പുതിയ ചിത്രം 'ശാകുന്തളം' ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയായി എത്തുന്നത് സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളി താരം ദേവ് മോഹനും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സാമന്ത 'ശകുന്തള'ആയി ഒരുങ്ങുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. 

എന്ത് മനോഹരമായ ഒരു സിനിമ എന്നായിരുന്നു 'ശാകുന്തളം' കണ്ട ശേഷം സാമന്ത പ്രതികരിച്ചത്. നമ്മുടെ മികച്ച ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് അതിമനോഹരമായി ജീവൻ നല്‍കി. 'ശാകുന്തളം' എക്കാലവും തനിക്ക് പ്രിയപ്പെട്ടതായിരിക്കുമെന്നും സാമന്ത പറയുന്നു.

അതേസമയം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഗുണശേഖർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും. 

വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News