Pushpa 2 release: തിയേറ്ററുകൾ ഭരിക്കാൻ പുഷ്പ വീണ്ടും എത്തുന്നു; 'പുഷ്പ 2' റിലീസ് പ്രഖ്യാപിച്ചു

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 04:36 PM IST
  • 2024 ഓ​ഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകൾ ഭരിക്കാൻ എത്തുമെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.
  • ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അർജുനും റിലീസ് തിയതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
  • രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്.
Pushpa 2 release: തിയേറ്ററുകൾ ഭരിക്കാൻ പുഷ്പ വീണ്ടും എത്തുന്നു; 'പുഷ്പ 2' റിലീസ് പ്രഖ്യാപിച്ചു

ഇന്ത്യയെമ്പാടും തരംഗമായ ചിത്രമാണ് പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ 2: ദ റൂൾ' റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷം, അതായത് 2024 ഓ​ഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകൾ ഭരിക്കാൻ എത്തുമെന്നാണ് അണിയറക്കാർ അറിയിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അർജുനും റിലീസ് തിയതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്. അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ  ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാ​ഗത്തിൽ. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ അപ്ഡേറ്റുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി) ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം- മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Also Read: Pushpa 2 : ഇൻസ്റ്റാഗ്രാമിനൊപ്പം അല്ലു അർജുൻ ; പുഷ്പ 2 വിന്റെ ലൊക്കേഷൻ റീൽ പുറത്തുവിട്ടു

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു പുഷ്പ 2. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമാണ് പുഷ്പ 2. ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകര്‍ പുഷ്പ 2വിനായി കാത്തിരിക്കുന്നത്. പുഷ്പ എന്ന കഥാപാത്രമായി നിറഞ്ഞാടിയ അല്ലു അർജുന് ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

അടുത്തിടെ തന്റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ ഇൻസ്റ്റാ​ഗ്രാമിലൂടെ അല്ലു അറ്‍ജുൻ അവസരമൊരുക്കിയിരുന്നു. തന്റെ വീട്ടിലേക്കും, ഓഫീസിലേക്കും, സഞ്ചരിക്കുന്ന കാറിലേക്കുപോലും പ്രേക്ഷകര്‍ക്ക് എത്തിനോക്കാനുള്ള അവസരമാണ് താരം ഒരുക്കിയത്. സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന്‍ സുകുമാര്‍ അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News