Pushpa 2 OTT : പുഷ്പ 2-വിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്

Pushpa 2 OTT Updates : 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുക.

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 08:02 PM IST
  • 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുക.
  • പുഷ്പയിലൂടെ 2021-ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും അല്ലു അര്‍ജുന്‍ കരസ്ഥമാക്കിയിരുന്നു
Pushpa 2 OTT : പുഷ്പ 2-വിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്

ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷരെ ആവേശം കൊള്ളിച്ച ചിത്രമാണ് പുഷ്പ 2. മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായിട്ടാണ് റിപ്പോർട്ട്. ഇതെപ്പറ്റി ഔദ്യോഗികമായ അറിയിപ്പൊന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നെറ്റ്ഫ്ലിക്സ് ടീമോ നല്‍കിയിട്ടില്ല.  നെറ്റ്ഫ്ലിക്സ് ടീമും പുഷ്പ ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുക.

പുഷ്പയിലൂടെ 2021-ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും അല്ലു അര്‍ജുന്‍ കരസ്ഥമാക്കിയിരുന്നു. അതുപോലെത്തന്നെ സൗത്ത് സിനിമാപ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന 'പുഷ്പ'യിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ALSO READ : Sesham Mikeil Fathima OTT : കല്യാണി പ്രിയദർശന്റെ 'ശേഷം മൈക്കിൽ ഫാത്തിമ' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News